Home Daily news *പ്രവർത്തന ഉത്ഘാടനവും ത്രിദിന ഉപവാസ പ്രാർത്ഥനയും*

*പ്രവർത്തന ഉത്ഘാടനവും ത്രിദിന ഉപവാസ പ്രാർത്ഥനയും*

0

തോമസ് ജോർജ്ജ് വണ്ടിത്താവളം

ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ 2024-2025 വർഷത്തെ, ആത്മീയ പ്രവർത്തന ഉദ്ഘാടനവും ത്രിദിന ഉപവാസ പ്രാർത്ഥനയും 2024 ജൂലൈ മാസം25,26,27 തീയതികളിൽ *IPC ഫിലദൽഫിയ മാമണ* സഭയിൽ വെച്ച് സെന്റർ ഇവാഞ്ചലിസം ബോഡുമായി ചേർന്നും മറ്റ് എല്ലാ പുത്രിയാ സംഘടനകളുടെ സഹകരണത്തോടും കൂടെ നടത്തപ്പെടുന്നു.
25/07/2024- രാവിലെ 10: 30 ന് സെന്റർ മിനിസ്റ്റർ പാ. എം. വി. മത്തായി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്ന ഉപവാസ പ്രാർത്ഥനയിൽ സെന്ററിലെ ശുശ്രൂഷകന്മാർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം കൊടുക്കുകയും വചന ശുശ്രൂഷ നിർവഹിക്കുകയും ചെയ്യും.
സെന്റർ ക്വയർ ആത്മീയ ആരാധനയ്ക്ക് നേതൃത്വം കൊടുക്കും.
ദിവസവും രാവിലെ 10:30 മുതൽ 1:00 മണിവരെയും
വൈകിട്ട് 3:00 മുതൽ 5:00 വരെയും
രാത്രിയിൽ 7 :30 മുതൽ 9:00 മണിവരെയും വിവിധ സെക്ഷനുകൾ നടക്കും.
* ദൈവവചന ശുശ്രൂഷ
* ആത്മീയ ആരാധന
* മധ്യസ്ഥ പ്രാർത്ഥനകൾ ഉണ്ടായിരിക്കും
* കർതൃമേശ ഉണ്ടായിരിക്കും.
സമാപന ദിനം സെന്റർ പ്രസിഡന്റിന്റെ നേതൃത്വത്തിൽലുള്ള കർത്തുമേശയോടെ ഉച്ചയ്ക്ക് 1:00 മണിക്ക് പ്രാർത്ഥനാ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here