Home Daily news *ഐ.പി.സി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ പി എ ഉത്ഘാടനവും ഏകദിന മീറ്റിംഗും നടന്നു*

*ഐ.പി.സി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ പി എ ഉത്ഘാടനവും ഏകദിന മീറ്റിംഗും നടന്നു*

0

തോമസ് ജോർജ്ജ് വണ്ടിത്താവളം

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎ പ്രവർത്തന ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ഇന്നലെ നടന്നു.
ജൂലൈ 13 ന് നടന്ന ഡിസ്ട്രിക്റ്റ് ജനറൽ ബോഡിയിൽ 2024-’25 വർഷത്തെ പുതിയ പിവൈപിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാ. മാത്യൂസ് ചാക്കോ (പ്രസിഡൻ്റ്), പാ. ബിജോ ചാക്കോ (സെക്രട്ടറി), പാ. എബ്രഹാം ജേക്കബ് (ട്രഷറർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വം.
ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ചുങ്കം ഐപിസി എബനേസർ സഭയിൽ വെച്ച് ഓഗസ്റ്റ് 26 ഇന്നലെ ( തിങ്കൾ) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 മണി വരെ നടത്തപ്പെട്ടു. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി ഉദ്ഘാടനം നിർവഹിച്ചു. പാ. സുഭാഷ് കുമരകം മുഖ്യസന്ദേശം നൽകി..

LEAVE A REPLY

Please enter your comment!
Please enter your name here