Home Daily news ഐ.പി.സി. വെമ്പായം സെന്റർ കൺവൻഷൻ സമാപിച്ചു.

ഐ.പി.സി. വെമ്പായം സെന്റർ കൺവൻഷൻ സമാപിച്ചു.

0

Pr Shaiju Vellanad

ഐ.പി.സി. വെമ്പായം സെന്റർ കൺവൻഷൻ സമാപിച്ചു.

തിരുവനന്തപുരം: ഇൻഡ്യ പെന്തക്കോസ്ത് ദൈവസഭ വെമ്പായം സെൻ്റർ കൺവൻഷൻ 2026 ഫെബ്രവരി 22 ഞായറാഴ്ച വൈകിട്ടത്തെ പൊതുയോഗത്തോടെ അവസാനിച്ചു. 18 ന് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെന്ററിൽ സെന്റർ മിനിസ്റ്ററും ഐ.പി. സി കേരള സ്റ്റേറ്റ് സെക്രട്ടറിയുമായ പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ഉദ്ഘാടനം ചെയ്ത കൺവൻഷനിൽ പാസ്റ്റർ കെ.ജെ തോമസ് (കുമളി ) ദൈവവചനം പ്രസംഗിച്ചു. ബ്രദർ ബോബൻ എസ്.പി. സ്വാഗതം ആശംസിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ടത്തെ പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ കെ സി.തോമസ് (ഐ.പി.സി. കേരള സ്റ്റേറ്റ് പ്രസിഡണ്ട്.) അജി ഐസക്ക്, പി.സി. ചെറിയാൻ (റാന്നി) പ്രിൻസ് തോമസ് (റാന്നി) എന്നിവർ ദൈവ വചനം ഘോഷിച്ചു. സംയുക്ത ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ: ജോയി റ്റൈറ്റസ്, ബ്രദർ: സാബു മുളക്കുടി (റിട്ട: ഡെപ്യൂട്ടി കലക്ടർ ) എന്നിവർ ദൈവ വചനം സംസാരിച്ചു.ശനിയാഴ്ച നടന്ന സംയുക്ത മാസ യോഗത്തിലും ജയോത്സവം സെമിനാരി ഗ്രാഡുവേഷൻ സർവീസിലും പാസ്റ്റർ: പി.ജെ. ദാനിയേൽ മുഖ്യ സന്ദേശം നൽകി. സംയുക്ത സഭാ യോഗത്തിൽ പാസ്റ്റർ . ബൻസൺ തോമസ് (കുവൈറ്റ് റീജിയൻ പ്രസിഡണ്ട്.) സന്ദേശം നൽകി.

വിവിധ യോഗങ്ങളിൽ പാസ്റ്റർമാരായ കെ.പി.രാജൻ, കെ.എസ്.ബൈജു , വെസ്ലി വർഗീസ്, ബിനുരാൻ,ഷൈജു വെള്ളനാട് , ജോയി ചെങ്കൽ , വി.ബൈജു , മനോഹരൻ എന്നിവർ അദ്ധ്യക്ഷത വഹിച്ചു.
പാ: അനിൽ അടൂർ ഇമ്മാനുവേൽ കെ ബി , എന്നിവരും
പാ: നിജീഷ് സത്യന്റെ നേതൃത്വത്തിലുള്ള സെന്റർ ക്വയറുo സംഗീതശുശ്രൂഷ നിർവഹിച്ചു.

വാർത്ത: പാസ്റ്റർ: ഷൈജു വെള്ളനാട് ( പബ്ലിസിറ്റി കൺവീനർ)

LEAVE A REPLY

Please enter your comment!
Please enter your name here