Home Daily news സുവിശേഷത്തിന്റെ ദീപശിഖയേന്തി യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 30 വർഷം പിന്നിട്ട പാസ്റ്റർപോൾ സുരേന്ദ്രൻ

സുവിശേഷത്തിന്റെ ദീപശിഖയേന്തി യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 30 വർഷം പിന്നിട്ട പാസ്റ്റർപോൾ സുരേന്ദ്രൻ

0

ജീ.പി. കുറ്റിച്ചൽ ജി.എം മീഡിയ

(തിരുവനന്തപുരം എസ് സി റ്റി ആശുപത്രിയിൽ അടിയന്തിര ഹൃദയ ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്നു.)

സുവിശേഷത്തിന്റെ ദീപശിഖയേന്തി യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 30 വർഷം പിന്നിട്ട പാസ്റ്റർ പോൾ സുരേന്ദ്രൻ.
1959 ഏപ്രിൽ മാസം
29-ാം തീയതി
കൊട്ടാരക്കര
നെല്ലിക്കുന്നം മണ്ണൂർ വീട്ടിൽ പരേതരായ ഷണ്മുഖന്റേയും സരസമ്മയുടെയും അഞ്ചു മക്കളിൽ മൂന്നാമനായി ജനനം. ബാല്യകാല വിദ്യാഭ്യാസാനന്തരം പുനലൂർ എസ്.എൻ കോളേജിൽ സുവോളജിയിൽ ബിരുദം.പാഠ്യ വിഷയങ്ങളിൽ അഗ്രഗണ്യനായിരുന്നെങ്കിലും, തുടർന്ന് ഉപരിപഠനം പൂർത്തീകരിക്കുവാൻ രാഷ്ട്രീയ ജീവിതം തടസ്സമായിരുന്നു. രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ അതീവ തൽപരനായിരുന്നു.
തുടർന്നുള്ള ജീവിതം തികച്ചും ലോകപരമായിരുന്നു. ആശാരി ഉപദേശിയുടെ വാക്കുകൾ കടമെടുത്തു പകർത്തിയാൽ തല്ല് ത്രില്ലാക്കിയ മനുഷ്യൻ. ഒരു പാരമ്പര്യ ഹൈന്ദവ പശ്ചാത്തലത്തിൽ ജനിച്ച, ക്രിസ്തു വിരോധിയായി . വാണിരുന്ന, പാപത്തെ പച്ചവെള്ളംപോലെ കുടിച്ചു ജീവിച്ച, ലഹരിക്ക് അടിമയായി ദൈവദാസന്മാരേയും ക്രൈസ്തവ വിശ്വാസ സമൂഹത്തെയും മുച്ചൂടും മുടിക്കാൻ ദൃഢപ്രതിജ്ഞ എടുത്ത,വിശുദ്ധ വേദപുസ്തകത്തെ പരസ്യമായി കത്തിച്ച,സുവിശേഷ യോഗങ്ങളിൽ പാമ്പുകളെ വലിച്ചെറിഞ്ഞ് അലങ്കോലമാക്കിയ, ആധുനികലോകത്തെ തർസ്സോസുകാരനായ ശൗൽ എന്ന് വിളിക്കാൻ എന്തുകൊണ്ടും യോജ്യനായ നെല്ലിക്കുന്ന സുരേന്ദ്രൻ.

ഒടുവിലൊരുനാൾ ക്രിസ്തുവിൻറെ ദിവ്യപ്രകാശം തൻറെ ഹൃത്തടത്തിൽ മിന്നിത്തിളങ്ങി.1990 അവസാനം എട്ടു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞു നീട്ടിയ സുവിശേഷ പ്രതി യിലൂടെ സുവിശേഷ സ്നേഹിയായി മാറി.പിന്നീട് പല വേദപാഠശാലകളിൽ പഠനം ( BTh, MM) ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടി.കേരളത്തിനകത്തും പുറത്തുമായി ദൈവസഭക്ക് വളരെ പ്രയോജനം ഉള്ളവനായി മാറി.നിരവധി സഭകൾ സ്ഥാപിച്ചു.അനേകരെ ക്രിസ്തുവിലേക്ക് ആനയിക്കുവാൻ ദൈവം തൻറെ ദാസനെ ഉപയോഗിച്ചു. കറ്റാനത്തും , പത്തനാപുരത്തും സ്ഥാപിച്ച സഭകൾ ഇന്ന് സ്വതന്ത്ര കൂട്ടാഴ്മകളായി ആരാധിച്ചു വരുന്നു. ചെങ്ങന്നൂർ ചെറിയനാട്ടിൽ പ്രവർത്തനം ആരംഭിച്ച് സഭ സ്ഥാപിച്ചു. ഫുജൈയിറ പാസ്റ്റർ ജയിംസ് കെ ഈപ്പന്റെ സാമ്പത്തിക
സഹായങ്ങൾ ഉണ്ടായി. സഭയ്ക്ക് സ്ഥലം, കെട്ടിടം, സെമിത്തേരി ഇവകൾ ഉണ്ടാക്കി അനേകരെ സ്റ്റാനപ്പെടുത്തി സഭയോട് ചേർത്തു. പ്രസ്തുത സഭ ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്ററിലെ ഒരു അറിയപ്പെടുന്ന സഭയാണ് ഇന്ന് .12 വർഷത്തെ സേവനത്തിന് ശേഷം, തമിഴ് നാട് ചെന്നൈ മെട്രോ സെന്റർ ചെത്ത് പ്പെട്ട് സഭയിലേക്ക് ട്രാൻസ്ഫറായി. 2 വർഷം ശുശ്രൂഷകനായിരിന്നു. ദൈവീക ദർശനത്താൽ വില്ലേജ് മിനിസ്ട്രീ ഏറ്റെടുത്തു. 2 വർഷങ്ങളുടെ അദ്ധ്വാനം ഫലമായി 24 സഭകൾ ഉണ്ടാക്കി. ഐ പി സി ചെന്നൈ നോർത്ത് സെന്റർ രൂപീകരിച്ചു. 30 സഭകളുടെ സെന്റർ മിനിസ്റ്ററായി സേവനം ചെയ്തു. 2014-ൽ ആക്സിഡന്റ് ഉണ്ടായതിനെ തുടർന്നു 14 വർഷത്തിനു ശേഷം കേരളത്തിലേക്ക് മടങ്ങി ഇപ്പോൾ ഐ.പി.സി തിരുവനന്തപുരം സൗത്ത് സെന്റർ കാഞ്ഞിരംപാറ സഭ ശുശ്രുഷകനായി തുടർന്നു വരുന്നു. (മൂന്ന് കുടുംബങ്ങൾ)
എന്നാൽ ആത്മീയ നേട്ടങ്ങൾ അനവദി പറയാൻ ഉണ്ടെങ്കിലും ഭൗതികമായി ഒന്നും നേടാൻ കഴിഞ്ഞില്ല.സ്വന്തമെന്ന് പറയാൻ ഭാര്യയും മൂന്ന് പെൺകുഞ്ഞുങ്ങളും മാത്രം.വലിയ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ നിന്നും കർത്താവിനായി സകലതും വിട്ട് ഇറങ്ങിത്തിരിച്ച പാസ്റ്റർ .പോൾ സുരേന്ദ്രന് സ്വന്തമായി ഒരു വീടി ല്ല. സ്വന്തമായി സ്ഥലമില്ല. വിവാഹ പ്രായമായ പെൺക്കുട്ടികളെ ഓർ ത്ത് വിലപിക്കുന്നു പാസ്റ്റർ. 32 വർഷം കൊണ്ട് 28 വാടക വീടുകളിൽ മാറി മാറി താമസിച്ചു.ഇന്നും താമസിച്ചു കൊണ്ടിരിക്കുന്നു.
സുവിശേഷത്തിന്റെപോരാളിയായി ജീവിച്ച പ്രീയ പാസ്റ്റർ ഇന്ന് ഹൃദയസംബന്ധമായ രോഗത്താൽ വളരെ ഭാരപ്പെടുകയാണ്. തിരുവനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിൽ ആൻജിയോഗ്രാം ചെയ്തപ്പോൾ ഹാർട്ടിൽ ബ്ലോക്ക് ഉളളതായി കണ്ടു. മരുന്നു കഴിച്ചിട്ടും ഭേദമാകാതെ ആൻജിയോപ്ലാസ്റ്ററി യൊ, ബൈപാസ് സർജറിക്കോ വിധേയപ്പെടാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. സാമ്പത്തിക പരാധീനതകൾ നിമിത്തം കഴിയാതിരിക്കുമ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്നത് ഒന്നുമാത്രം ആ ദൈവ ദാസനും കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കാം ; ആത്മാർത്ഥതയോടെ. പാസ്റ്റർപോൾ സുരേന്ദ്രനെ ബന്ധപ്പെടുവാൻ 9562 305 308. എന്ന വാട്ട് സാപ്പ് നബരിൽ വിളിക്കാം. സാബത്തികമായി സഹായിക്കുവാൻ താല്പര്യപ്പെടുന്നവർക്ക് വേണ്ടി. Bank Details താഴെ കൊടുക്കുന്നു.
SURENDRAN
Bank – SBI
Branch – Tiruninravur, AVADI,
A/c No:- 30 88 54 80 949
IFSC : code: SBIN0010666
***********************************

LEAVE A REPLY

Please enter your comment!
Please enter your name here