Home Daily news ഇനി സ്കൂളിൽ പോടാ, പോടി. വിളി വേണ്ട; വിലക്കേർപ്പെടുത്താൽ സർക്കാർ

ഇനി സ്കൂളിൽ പോടാ, പോടി. വിളി വേണ്ട; വിലക്കേർപ്പെടുത്താൽ സർക്കാർ

0

തോമസ് ജേക്കബ് കണ്ണൂർ

സ്കൂളുകളിൽ ഇനി അധ്യാപകർ വിദ്യാർഥികളെ പോടാ, പോടീന്ന് വിളിക്കരുതെന്ന് നിർദേശം. ഇത്തരം
പ്രയോഗങ്ങൾക്ക് വിലക്കേർപ്പെടുത്താനൊരുങ്ങുകയാണ് സർക്കാർ. വിദ്യാർഥികൾക്ക്
മാതൃകയാവും വിധം അധ്യാപകർ പെരുമാറണമെന്നാതാണ് മാറ്റത്തിന്റെ കാരണമായി പറയുന്നത്.
കുട്ടികളുടെ കളി ചിരികളും കുസൃതികളും നിറഞ്ഞു നിൽക്കുന്ന ക്ലാസ്സ് മുറികളിൽ ഇടയ്ക്കിടെ എടാ പോടീ വിളികളും മുഴങ്ങാറുണ്ട്. ചിലപ്പോൾ ശാസനയുടെ
സ്വരത്തിൽ. മറ്റ് ചിലപ്പോൾ തമാശയുടെയും സ്നേഹത്തിന്റെയും രൂപത്തിൽ. ഇത്തരം പ്രയോഗങ്ങൾക്ക് വിലക്കെർപ്പെടുത്തിക്കൊണ്ട്
വിദ്യാഭ്യാസവകുപ്പ് തിരുവനന്തപുരം ജില്ലയിൽ നിർദേശം നൽകിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ എല്ലാ ജില്ലയ്ക്കും ഇത് ബാധകമാവും. മുഖ്യമന്ത്രിക്ക് ലഭിച്ച
ചില പരാതികളുടെ അടിസ്ഥാനത്തിലാണ് വിലക്കുകൾ. നിർദേശത്തെ സ്വാഗതം ചെയ്യുമ്പോഴും അധ്യാപകർക്ക് ചില ആശങ്കകളുണ്ട്.
എടാ പോടാ വിളികൾ അത്ര
മോശമല്ലന്നാണ് വിദ്യാർഥികളുടെയും
പക്ഷം.അധ്യാപകരെ ടീച്ചർ എന്ന് മാത്രം
വിളിക്കണമെന്ന് നേരെത്തെ ബാലവകാശ
കമ്മീഷൻ നിർദേശിച്ചിരുന്നു. അതിന്
പിന്നാലെയാണ് വിദ്യാഭ്യാസവകുപ്പിന്റെപുതിയ നിർദേശങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here