പാലക്കാട് ബ്യൂറോ
കൊല്ലം: ഐപിസി കൊല്ലം നോർത്ത്
സെൻററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുളക്കട ശാലേം സഭയിൽ വച്ച് ഏപ്രിൽ 3 ന് നടന്ന പൊതുയോഗത്തിൽ സെൻറെർ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ്ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികളായി പാസ്റ്റർ ജെയിംസ്ജോർജ്ജ് (പ്രസിഡന്റ്), പാസ്റ്റർ ഡി.പൊന്നച്ചൻ (വൈസ് പ്രസിഡന്റ്), ഇവ. പ്രമോദ് ജോർജ്ജ് (സെക്രട്ടറി), പാസ്റ്റർ ജോസ് എബ്രഹാം (ജോ. സെക്രട്ടറി), ജോസഫ് ജോർജ്ജ് (ട്രെഷറാർ) എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി പാസ്റ്ററന്മാരായ കെ.സാമുവേൽ, സാന്റി മാത്യു, ജെ.ജോയി, കുഞ്ഞുമോൻ കോശി, കെ.കെ.യോഹന്നാൻ, എം.എം.ബാബു, വൈ. ജോൺസൺ, സഹോദരന്മാരായ ശരത്ത്, മാത്യു ജോസഫ്, ബിജു.എൻ, വൈ. ജോൺ എന്നിവരെയും രക്ഷാധികാരിയായി പാസ്റ്റർ എം. വർഗ്ഗീസ്സിനെയും തിരഞ്ഞെടുത്തു.




