Home Daily news ഐ.പി.സി. തിരുവനന്തപുരം ജില്ല ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചു..

ഐ.പി.സി. തിരുവനന്തപുരം ജില്ല ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചു..

0

എൻ എസ് നെല്ലിക്കുന്നo

ഐ.പി.സി തിരുവനന്തപുരം ജില്ലയുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും, ജില്ലയിൽ ഉൾപ്പെട്ട സഭകളുടെ ആത്മീയ, ഭൗതിക പ്രവർത്തനങളെ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചു. പേരൂർക്കട ഐ.പി.സി ഫെയ്ത്ത് സെന്ററിൽ രണ്ടാം നിലയിൽ 4-ാം നമ്പർ മുറിയാണ് ഓഫീസിനു വേണ്ടി നൽകപ്പെട്ടിരിക്കുന്നത്. ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് പ്രാർത്ഥിച്ച് റും സമർപ്പിച്ചു. സമർപ്പണ പ്രാർത്ഥനയിൽ പാസ്റ്റർ വിജയകുമാർ ,ബ്രദർ പിറ്റർ മാത്യൂ കല്ലൂർ, ബ്രദർ ബിനു വി ജോർജ്ജ് താബോർ ബ്രദർ ഡേവിഡ് സാം ആറാമട തുടങ്ങിയ കൗൺസിൽ അംഗങ്ങൾ സന്നിഹിതരായിരുന്നു
ഓഫീസിന്റെ ഔദ്യോഗിക ഉത്ഘാടനം 25-ന് നടക്കും… ഇക്കഴിഞ്ഞ സ്റ്റേറ്റ് ഭരണ സമിതി തെരെത്തെടുപ്പിൽ ഒന്നാം പാനലായ പാസ്റ്റർ കെ.സി.തോമസ് ടീം മുന്നോട്ട് വച്ച പത്തിന പരിപാടിയുടെ പ്രധാന അജണ്ടയിൽ ഒന്നായിരിന്നു ഐ.പി സി തിരുവനന്തപുരം ജില്ലയ്ക്ക് ഒരു ഓഫീസ് എന്നത് . പ്രായോഗികമാക്കിയ തിരുവനന്തപുരം മേഖല പ്രതിനിധികളായ കൗൺസിൽ അംഗങ്ങൾ അഭിനന്ദനാർഹരാണ്. ആഴ്ചയിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ഓഫിസ് പ്രവർത്തന സമയമെന്ന് അറിയിച്ചു. സഭകളുടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷകൾ സ്ഥീകരിക്കൽ, മറ്റ് ഇൻഫർമേഷനുകൾ , തുടങ്ങിയ സേവനങ്ങൾ ഉണ്ടായിരിക്കും. ജില്ല കൗൺസിൽ അംഗങ്ങളിൽ പലരും ബുധനാഴ്ച ദിവസങ്ങളിൽ ഓഫിസിൽ ഉണ്ടായിരിക്കുമെന്നും അറിയുന്നു. യാതോരു പ്രതിഫല ഇച്ഛ കൂടാതെ ഓഫിസ് റൂം പാസ്റ്റർ കെ.സി തോമസ് നൽകിയതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here