Home Daily news ഐ.പി.സി സ്റ്റേറ്റ് കൗൺസിലിലേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും ഒന്നാം സ്ഥാനത്ത് ബ്രദർ ബിനു വി ജോർജ്ജ്...

ഐ.പി.സി സ്റ്റേറ്റ് കൗൺസിലിലേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും ഒന്നാം സ്ഥാനത്ത് ബ്രദർ ബിനു വി ജോർജ്ജ് താബോർ

0

NS നെല്ലിക്കുന്നം

ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിലിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ ആകെ 21 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. അവരിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ,ഐ.പി.സി തിരുവനന്തപുരം താബോർ സഭാംഗം ബ്രദർ ബിനു വി ജോർജ്ജ് ആണ്. ആകെ പോൾ ചെയ്ത 563-ൽ 385 വോട്ടുകൾ നേടിയാണ് തിളക്കമാർന്ന വിജയം കൈവരിച്ചത്. ഈ വിജയം താബോർ സഭയ്ക്കും, തിരുവനന്തപുരം മേഖലയ്ക്കും ഒരഭിമാനമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന താബോർ സഭയുടെ നേതൃത്വനിരയിൽ നെടുംതൂണാണ് ബിനു സാർ, കൂടാതെ ആശ്വാസ ഭവന്റെ പ്രവർത്തനം, കോവിഡ് കാലഘട്ടത്തിൽ മേഖലയിൽ തന്നെ 300-ൽ പരം പാസ്റ്റർറന്മാർക്കും, വിധവന്മാർക്കും , ഒരത്താണിയായിരുന്നത് കൂടാതെ ഇന്നും പലർക്കും വിവാഹ സഹായം, വിദ്യാഭ്യാസ സഹായം എന്നി ജീവകാരുണ്യ പ്രവർത്തനo തുടങ്ങിയ മികവിലാണ് ബിനു സാറിന്റെ വിജയ രഹസ്യം. തുടർന്നും തന്റെ പ്രവർത്തനങ്ങൾ മേഖലയ്ക്ക് ഒരു മുതൽകൂട്ടാകുമെന്ന് പ്രത്യാശിക്കാം. തന്നെ വിജയിപ്പിച്ച വോട്ടറന്മാരോടും സഭാ പ്രതിനിധികളൊടും വളരെ നന്ദി രേവ പ്പെടുത്തുന്നതായും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here