Home Daily news കണ്ണൂർ കാസർഗോഡ് മേഖല പി.വൈ പി എ യ്ക്ക്. പുനർ ജീവനo

കണ്ണൂർ കാസർഗോഡ് മേഖല പി.വൈ പി എ യ്ക്ക്. പുനർ ജീവനo

0

തോമസ് ജേക്കബ് കണ്ണൂർ

കണ്ണൂർ : കഴിഞ്ഞ ചില വർഷങ്ങളായി പ്രവർത്തന രഹിതമായിരുന്ന കണ്ണൂർ – കാസർഗോഡ് മേഖല സംസ്ഥാന പി.വൈ.പി.എയുടെ നേതൃത്വത്തിൽ സജീവമാക്കി_
ഇന്ന് കണ്ണൂർ തളിപറമ്പ് കരിമ്പ സഭാ ഹാളിൽ നടന്ന പൊതുയോഗത്തിൽ സംസ്ഥാന പി.വൈ.പി.എ പ്രസിഡന്റ് സുവി. ഷിബിൻ ജി ശാമുവേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോയിന്റ് സെക്രട്ടറി സന്ദീപ് വിളുമ്പുകണ്ടം, ട്രഷറർ ഷിബിൻ ഗിലെയാദ് എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി._
കാസർഗോഡ് കാസർഗോഡ് (നോർത്ത്), കണ്ണൂർ, ഇരിട്ടി എന്നീ സെന്ററുകൾ ഉൾപ്പെട്ടതാണ് പുനഃസംഘടിപ്പിക്കപ്പെട്ട മേഖല._
പ്രസിഡന്റായി പാസ്റ്റർ ജോബി സി ജെ, വൈസ് പ്രസിഡന്റുമാരായി പാസ്റ്റർ ഷജിൽ തങ്കച്ചൻ, റോബി കുര്യൻ, സെക്രട്ടറി പാസ്റ്റർ സ്റ്റിജു സ്റ്റീഫൻ, ജോയിന്റ് സെക്രട്ടറിമാരായി അരുൺ ഡി എം, മറിയാമ്മ അനിൽ, ്് ട്രഷറർ സുബിൻ, പബ്ലിസിറ്റി കൺവീനർ ശരത് ചന്ദ്രൻ, താലന്തു കൺവീനർ പാസ്റ്റർ ബിബിൻ സി. എം, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഷെറിൻ റ്റി തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ്‌ മാത്യു പുതിയ ഭരണ സമിതി അംഗങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു._
ഐപിസി സംസ്ഥാന കൗൺസിൽ അംഗം ബ്രദ. തോമസ് ജേക്കബ് കണ്ണൂർ തിരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു._
കണ്ണൂർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ സി. ജെ ജോസ്, സെക്രട്ടറി പാസ്റ്റർ റെജി, കാസർഗോഡ് നോർത്ത് സെന്റർ സെക്രട്ടറി പാസ്റ്റർ മധു, പാസ്റ്റർ ജോർജ്ജ് തോമസ്, പാസ്റ്റർ മോൻസി ഇരിട്ടി, പാസ്റ്റർ ജോ പി ബേബി, പി.വൈ.പി.എ യുവജന കാഹളം സർക്കുലേഷൻ മാനേജർ സുബിൻ ആലഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു._

LEAVE A REPLY

Please enter your comment!
Please enter your name here