Home Daily news കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ കിഷോറിൻ്റെ കുടുബത്തിന് തണലേകാൻ ഐ.പി സി ആക്ഷൻ കൗൺസിൽ രംഗത്ത്

കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ കിഷോറിൻ്റെ കുടുബത്തിന് തണലേകാൻ ഐ.പി സി ആക്ഷൻ കൗൺസിൽ രംഗത്ത്

0

വാർത്ത: – എൻ. എസ് നെല്ലിക്കുന്നം

ഐ.പി.സി തൂക്കുകുളം സഭാ ശുശ്രൂഷകൻ 49 വയസുള്ള കിഷോർ കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടിരുന്നു. സാബത്തികമായി ഒന്നുമില്ലാത്ത നിരാലബരായ പാസ്റ്റർ കിഷോറിൻ്റെ കുടുംബത്തിന് കൈത്താങ്ങായി പാസ്റ്റർ തോമസ് കുര്യൻ്റെ (യു എസ് എ) നേതൃത്വത്തിൽ ഐ.പി സി ആക്ഷൻ കൗൺസിൽ രംഗത്ത് വന്നതായി അറിയുന്നു കോടികളുടെയും ലക്ഷങ്ങളുടേയും, സഹായ വാഗ്ദാനങ്ങൾ നൽകി അധികാര കസേരകൾ കൈവശമാക്കിയ ജനറൽ / സ്റ്റേറ്റ് ഭരണനേതൃത്വങ്ങൾ മൗനികളായി മാറിയപ്പോൾ ഐ.പി സി ആക്ഷൻ കൗൺസിലിൻ്റെ കുടുംബ സഹായ ധന ശേഖരണ പ്രവർത്തനം പ്രശംസനീയമാണ്. കിഷോറിന് പഠിക്കുന്ന രണ്ടു പെൺമക്കളും, യാതോരു വരുമാനവും ഇല്ലാത്ത ഭാര്യയും അടങ്ങുന്ന കുടുംബത്തെ സഹായിക്കുവാൻ മറ്റാരും ഇല്ലാത്ത അവസ്ഥയാണ്. ആക്ഷൻ കൗസിലിൻ്റെ പദ്ധതിയിൽ ഇതിനോടകം പലരും സഹായ സംഭാവനകൾ നൽകി വരുന്നു. കിഷോറിൻ്റെ കുടുംബത്തെ സഹായിക്കുവാൻ താല്പര്യമുള്ളവർ ബ്രദർ മാത്യു സാം കൊട്ടാരക്കരയെ ബന്ധപ്പെടാവുന്നതാണ് ന്ന് സംഘാടകർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here