തോമസ് ജേക്കബ് കണ്ണൂർ
ഓസ്ട്രേലിയക്കാരനായ ഒരു സുവിശേഷകനും ഇന്ത്യയിൽ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഉന്നമനത്തിനു
പ്രവർത്തിച്ചിരുന്നഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ്. ഇന്ത്യയിൽ ഒഡീഷയിലെ കുഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന കാലത്ത്, തന്റെ രണ്ട് മക്കളോടൊപ്പം തീവച്ചു കൊല്ലപ്പെട്ടു. 1999 ജനുവരിയി 22-ന് ഒമ്പത് വയസ്സായ ഫിലിപ്പ്, ഏഴ് വയസ്സായ തിമോത്തി എന്നീ രണ്ട് ആൺമക്കളോടൊപ്പം, ഒഡീഷയിലെ കഞ്ചാർ ജില്ലയിൽ പെടുന്ന മനോഹരപൂർ ഗ്രാമത്തിലെ തന്റെ സ്റ്റേഷൻ വാഗൻ വണ്ടിയിൽ രാത്രി
ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു
ദാരുണമായ ഈ
കൊലപാതകങ്ങൾ
അരങ്ങേറിയത്.





