Home Daily news *നിറഞ്ഞ സദസ്സോടെ യു പി എഫ് യു എ ഇ സ്റ്റുഡൻസ് ക്യാമ്പിന് ഉജ്‌ജല തുടക്കം*...

*നിറഞ്ഞ സദസ്സോടെ യു പി എഫ് യു എ ഇ സ്റ്റുഡൻസ് ക്യാമ്പിന് ഉജ്‌ജല തുടക്കം* ഇന്ന് സമാപനം

0

വാർത്ത: – റോബിൻ കീച്ചേരി

ഷാർജ : യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ് യു എ ഇ യുടെ ആഭിമുഖ്യത്തിൽ എക്സൽ വി ബി എസ് മിനിസ്ട്രീസ് ഇൻ്റർനാഷണൽ നയിക്കുന്ന സ്റ്റുഡൻസ് ക്യാമ്പിന് അനുഗ്രഹീതമായ തുടക്കം. ഓഗസ്റ്റ് 21 വ്യാഴാഴ്ച ആരംഭിച്ച ക്യാമ്പ് ഇന്ന് (23/8/25) വൈകിട്ട് 04:00 മണിയ്ക്ക് സമാപനമാകും.
വ്യാഴാഴ്ച രാവിലെ 09:00 മണിയ്ക്ക് ഷാർജ വർഷിപ് സെൻ്ററിൻ്റെ മെയിൻ ഹാളിൽ പാസ്റ്റർ ഡിലു ജോണിൻ്റെ ആമുഖ വാക്കുകളോടെ ആരംഭിച്ച ക്യാമ്പ് നിറഞ്ഞ സദസിനെ സാക്ഷിയാക്കി യു പി എഫ് യു എ ഇ പ്രസിഡൻ്റ് പാസ്റ്റർ ജോൺ വർഗീസ് ലഘു സന്ദേശം നൽകി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു.*”ഇവിടെ ഒരു ബാലകൻ ഉണ്ട്”(യോഹ.6:9)* എന്ന വാക്യ ഭാഗം ഉദ്ധരിച്ച് കൊണ്ട് നമ്മുടെ കുഞ്ഞുങ്ങളിൽ മറഞ്ഞിരിക്കുന്ന കഴിവുകളെയും താലന്തുകളെയും നാം കണ്ടെത്തി അവരെ മുന്നിലേക്ക് കൊണ്ട് വരികയും ആത്മീയ കാര്യങ്ങളിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ഉദ്ഘാടന സന്ദേശത്തിലൂടെ അദ്ദേഹം ആഹ്വാനം നൽകി.സെക്രട്ടറി ബ്ലെസൻ ദാനിയേൽ എല്ലാവരെയും സ്വാഗതം ചെയ്തു.യു പി എഫിൻ്റെ സീനിയർ പേട്രൺമാരായ റവ.ഡോ.കെ ഒ മാത്യു,റവ.ഡോ. വിൽസൻ ജോസഫ്,റവ.ജേക്കബ് വർഗീസ് എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കുകയും ആശംസ അറിയിക്കുകയും ചെയ്തു. വിദ്യാർഥികളും അധ്യാപകരുമായി ഏകദേശം ആയിരത്തോളം പേർ ക്യാമ്പിൽ വന്ന് സംബന്ധിക്കുന്നു.യു പി എഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകുന്നു.ത്രിദിന ക്യാമ്പ് ശനിയാഴ്ച വൈകിട്ട് 04:00 മണിയ്ക്ക് സമാപിക്കും.
വാർത്ത:റോബിൻ കീച്ചേരി (മീഡിയ കോർഡിനേറ്റർ)*

LEAVE A REPLY

Please enter your comment!
Please enter your name here