Home Daily news നിശബ്ദ സുവിശേഷകൻ വർഗീസ് സാർ അക്കര നാട്ടിൽ

നിശബ്ദ സുവിശേഷകൻ വർഗീസ് സാർ അക്കര നാട്ടിൽ

0

തോമസ് ജേക്കബ് കണ്ണൂർ (എബ്രഹാം ജോൺ മണി മല കടപ്പാട്)

മണിമല കറക്കാട്ടൂർ: വാളിപ്ലാക്കൽ വി എ വർഗീസ് അന്നമ്മ വർഗീസ് ദമ്പതികളുടെ മൂത്തമകൻ ജോസച്ചായൻ എന്ന് നാട്ടുകാരും, വർഗീസ് സാറെന്ന് മറ്റനേകരും സ്നേഹത്തോടെ വിളിക്കുന്ന വി വി വർഗീസ് പ്രാണപ്രിയനായ കർത്താവിന്റെ സന്നിതിയിലേക്ക് ചേർക്കപ്പെട്ടു. കത്തോലിക്ക പാരമ്പര്യ സമുദായത്തിൽ ജനിച്ച് വളർത്തപ്പെട്ട
വർഗീസ്
സാർ കത്തോലിക്കാ സമുദായത്തിന്റെ പാരമ്പര്യ വിശ്വാസത്തിൽ അടിയുറച്ചു നിന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും അറിയിക്കാതെ, അറിഞ്ഞാലുള്ള ഭീകരമായ പ്രത്യാഘാതങ്ങളെ ഓർത്ത് ഭയവും, ആശങ്കകളും തന്റെ ആരോടും പറയാതെ
മനസ്സിൽ
ഉണ്ടായതിനാൽ
വചന സത്യം
മനസിയിലാക്കി
ക്രിസ്തുവിനെ മാറോടു ചേർത്ത് ആരും അറിയാതെ സ്വന്തം ഭാര്യയും, മക്കളും പോലും അറിയാതെ ദൈവ കല്പനകളെ അനുസരിച്ചു. ശേഷം വിവിധ ഇടങ്ങളിൽ കുട്ടായ്മയ്ക്ക്
പോവുകയും ചെയ്തു. പിന്നീട് സത്യം അറിഞ്ഞ മാതാപിതാക്കളിൽ
നിന്നും,
സഹോദരങ്ങളിൽ നിന്നും, ബന്ധുക്കളിൽ നിന്നും ഉണ്ടായ പകപോക്കലുകൾ വിവിധ നിലകളിലുള്ള നിന്ദയും, പരിഹാസങ്ങളും ഭവനചേതനവും, പിതൃസ്വത്തിൽ ഒഴിവാക്കലുകളും, ഭാര്യയും, കുഞ്ഞുങ്ങളുമായി മാറിമാറി വാടക വീട് താമസവുമൊക്കെ തന്നെ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് പിന്മാറ്റുവാൻ ആയില്ല. ക്രിസ്തുവിനെ അറിഞ്ഞ നാൾ മുതൽ ജീവിത ശൈലിയിൽ തന്നെ മാറ്റങ്ങൾ വേണമെന്ന് നിർബന്ധമായിരുന്നു വർഗീസ് സാറിന്. തന്റെ ശാരീരിക
ബലഹീനതകൾ വകവെയ്ക്കാതെ തനിക്കു ലഭിക്കുന്ന നന്മകളൊക്കെ ട്രാക്ട് അച്ചടിച്ച് കവലകളിലും, ഭവനങ്ങൾ കയറിയിറങ്ങി കൊടുക്കുകയും, നിശബ്ദമായി
പ്രാർത്ഥിക്കുകയും ചെയ്യുന്നത് തന്റെ
സുവിശേഷികരണത്തിന്റെ
പ്രധാനഭാഗമായിരുന്നു. ഭാര്യയും മക്കളും പോലും ഇത് അറിയാൻ പാടില്ല എന്ന നിർബന്ധബുദ്ധിയും
വർഗീസ് സാറിനുണ്ടായിരുന്നു. ശരീരത്തിന് ആരോഗ്യം ഉണ്ടായിരുന്ന സമയം വരെ റാന്നി പ്ലാച്ചേരി ഐപിസി ബഥേൽ സഭയിൽ കുടുംബമായി ആരാധനയിൽ സംബന്ധിക്കുകയും തനിക്ക് ലഭിച്ച നന്മകൾ സഭക്കും ദൈവദാസന്മാർക്കും ചെയ്യുമായിരുന്നു. 4 വർഷത്തോളം താൻ
ചിലവിടുകയും
തളർന്നു കിടന്നപ്പോളും
ചലിപ്പിക്കാവുന്ന
കൈകൊണ്ട് ദൈവത്തെ
മഹത്വപ്പെടുത്തുകയും, വാക്കുകൾ തിരിയാത്ത നാവുകൊണ്ട്
ദൈവത്തെ ഹല്ലേലുയ്യാ.. സ്തോത്രം നിരന്തരമായി ഉരുവിടുകയും, കുടുംബ പ്രാർത്ഥനയിൽ മുറിയുന്ന വാക്കുകൾ കൊണ്ട് കിടക്കയിൽ കിടന്ന് ആശിർവാദം പറയുകയും ചെയ്യുമായിരുന്നു. ജീവൻ പോകുന്നത് വരെ നിർത്താതെ, … 29 ാം മത്തെ .വയസ്സിൽ തന്റെ ഏകമകനെ കർത്താവ് തിരികെ വിളിച്ചപ്പോഴും പ്രിയനായ ക്രിസ്തുവിനോട് പരാധിപറയാതെ, ചോദ്യങ്ങൾ ചോദിക്കാതെ, വേദപുസ്തകവും, ട്രാക്ടും അടങ്ങിയ കറുത്തബാഗ് കക്ഷത്തിൽ വെച്ച്, കാലിന്റെ മുട്ടിനുള്ള അതിവേദന മൂലം ബാൻഡ്എയ്ഡ് ധരിച്ച് താൻ നടന്ന വഴികളിൽ എല്ലാം നിശബ്ദമായി ചെയ്ത സുവിശേഷ പ്രവർത്തനത്തിന് ഒട്ടും മങ്ങലേൽക്കാതെ ആവതുള്ള സമയം വരെ തുടർന്ന….. കഠിനമായ പ്രതിസന്ധികളെ ക്രിസ്തുസ്നേഹത്തിൽ അതിജീവിച്ച വർഗീസ് സാറിനെ താൻ ആരിലും ഉപരിയായി സ്നേഹിച്ച കർത്താവ് തന്റെ സന്നിധിയിൽ ക്രിസ്തു അറിയുന്ന ഇങ്ങനെയും ചില ഭക്തൻമാർ നമ്മുടെ ഇടയിൽ ഇനിയുമുണ്ട് എന്നതിൽ ദൈവത്തെ സ്തുതിക്കുന്നു…പ്രതിഫലം വിഭജിക്കുമ്പോൾ കർത്താവ്
വിളിച്ച ഇക്കൂട്ടർക്കായിരിക്കും മുഗണന ഭാര്യ :-സൂസൻ വർഗീസ് മകൾ : ജോമോൾ വർഗീസ്
മകൻ :പരേതനായ ജോമോൻ വർഗീസ് മരുമകൻ വിജു അമ്പാട്ട്.
ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കാം.
സംസ്കാരം :മെയ്. 26 രാവിലെ 8:30ന് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ഐപിസി പ്ലാച്ചേരി സഭാ സെമിത്തെരിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here