Home Daily news പാസ്റ്റർ വർഗീസ് എബ്രഹാം (ജോയി)ഐ.പി.സി. കോവളം ഏര്യാ കൺവിനറായി ചുമതലയേറ്റു

പാസ്റ്റർ വർഗീസ് എബ്രഹാം (ജോയി)
ഐ.പി.സി. കോവളം ഏര്യാ കൺവിനറായി ചുമതലയേറ്റു

0

വാർത്ത : ജി.എം തിരുവനന്തപുരം ബ്യൂറോ

ഐ.പി സി യ്ക്ക് തിരുവനന്തപുരം ജില്ലയിൽ പുതുതായി രൂപീകൃതമായ കോവളം ഏര്യായുടെ കൺവിനറായി പാസ്റ്റർ വർഗീസ് എബ്രഹാം (ജോയി) ചുമതലയേറ്റു. കഴിഞ്ഞ 5 ന് തിരുവല്ലം ലയൺസ് ഭവനിൽ കൂടിയ ഉത്ഘാടന യോഗത്തിൽ വച്ചായിരുന്നു ചുമതല ഏറ്റെടുത്തത്.

ഐ.പി.സി മുൻ ശുശ്രൂഷകനായിരുന്ന എടത്വ ബേബിച്ചൻ എന്നറിയപ്പെടുന്ന പാസ്റ്റർ പി.എം.എബ്രഹാമിന്റെ മകനാണു് പാസ്റ്റർ വർഗീസ് എബ്രഹാം . ഐ.പി.സി കൊല്ലം നോർത്ത് സെന്റെർ വൈസ് പ്രസിഡന്റും, കൊല്ലം പള്ളിത്തോട്ടം IPC ഗിൽഗാൽ സഭയുടെ ശുശ്രൂഷകനും മാണ് നിലവിൽ . ഐ.പി.സി എൻ സി.ആർ ഡൽഹി.ഐ.പി സി ചെന്നൈ സെന്റർ, ഷാർജ പെന്തെകോസ്ത
ൽ അസംബ്ലി (S.P A) ഐ.പി സി കുണ്ടറ സെന്റർ, ഐ.പി സി ശാസ്താംകോട്ട സെന്റർ , ഐ.പി.സി മുണ്ടക്കയം സെന്റർ.ഐ.പി.സി പാമ്പാക്കുട സെന്റെർ , തുടങ്ങിയ സെന്ററുകളിൽ സഭാ ശുശ്രുഷകനായി സേവനം ചെയ്തി ട്ടുണ്ടു. എഴുത്തുകാ രൻ, ഗാനരചയിതാവ് സംഘാടകൻ, പ്രാസംഗികൻ, ഗായകൻ എന്നീ നിലകളിൽ ദൈവം ഉപയോഗിക്കുന്ന പാസ്റ്റർ വർഗീസ് എബ്രഹാമിന് രണ്ട് മക്കൾ ഉണ്ട്. ആശ യാണു ഭാര്യ, അടൂർ സ്പിരിച്ചൽ വേവ്സ്, ബ്രദർ കൊച്ചുമോൻ സഹോദരനും മാണ്.

LEAVE A REPLY

Please enter your comment!
Please enter your name here