വാർത്ത: ശൈലേന്ദ്രൻ പട്ടണക്കാട് യു എ ഇ ബ്യൂറോ
ദുബായ് : ജബൽ അലി ശാരോൻ ഫെല്ലോഷിപ്പ് സഭാംഗവും, കൊല്ലം ഓടനാവട്ടം ശാരോൻ ഫെല്ലോഷിപ്പ് സഭാംഗങ്ങളായ ബിബിൻ സദനത്തിൽ ശ്രീ മാത്യുവിന്റെയും ശ്രീമതി ലിസ്സി മാത്യുവിന്റെയും മകനുമായ ബ്രദർ ബിബിൻ മാത്യു (31) ദുബായ് ജബൽ അലിയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ : സിസ്റ്റർ കെസിയ ബിബിൻ. മകൻ : ബ്രിയോൺ ബിബിൻ. സഹോദരൻ : ലിബിൻ മാത്യു.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.




