Home Daily news മലപ്പുറത്ത് നാലു വയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചു കീറി; തലയ്ക്കുൾപ്പെടെ ഗുരുതര പരിക്ക്

മലപ്പുറത്ത് നാലു വയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചു കീറി; തലയ്ക്കുൾപ്പെടെ ഗുരുതര പരിക്ക്

0

തോമസ് ജേക്കബ് കണ്ണൂർ

മലപ്പുറം: താനാളൂരിൽ നാലുവയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി. റഷീദ്-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ വീടിനു സമീപത്തുവെച്ചാണ്കടിയേറ്റത്.തലയിലും ദേഹത്തും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയുടെ ഒരുഭാഗം കടിച്ചുപറിച്ച നിലയിലാണ്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
രാവിലെ ആറോടെ കളിക്കുന്നതിനിടെ വീടിനടുത്തുവെച്ചാണ് ആറോളം തെരുവുനായ്ക്കൾ ചേർന്ന് കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവും സഹോദരനും ഓടിയെത്തുകയും രക്ഷിക്കുകയുമായിരുന്നു.സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്കു ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചത്. മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here