Home Daily news മുത്തശ്ശിയുടെ മരണത്തിന് പിറ്റേന്ന് 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു

മുത്തശ്ശിയുടെ മരണത്തിന് പിറ്റേന്ന് 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു

0

തോമസ് ജേക്കബ് കണൂർ

കാഞ്ഞങ്ങാട് മുത്തശ്ശി മരിച്ചതിനു തൊട്ടടുത്ത ദിവസം 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. ഏഴാംമൈൽ കായലടുക്കത്തെ എ.അബ്ദുൾ ജബ്ബാർ റസീന ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനാണ് മരിച്ചത്.
ഇന്നു രാവിലെ എട്ടരയോടെയാണ് അപകടം.
ഉമ്മ റസീന അടുക്കളയിൽ ഭക്ഷണം
പാകം ചെയ്യുകയായിരുന്നു. ഇതിനിടയിലാണ്
ബക്കറ്റിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി
ബക്കറ്റിലെ വെള്ളത്തിലേക്കു വീണത്. വീട്ടുകാർ കാണുമ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു. ഉടൻ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും അപ്പോഴേക്കും മരിച്ചു. റിസ്വാന്റെ മുത്തശ്ശി ആയിഷ (73) ഇന്നലെ പുലർച്ചെ വീട്ടിൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ചിരുന്നു. പരേതനായ വടക്കൻ അബ്ദുള്ളയുടെ ഭാര്യയാണ്. റിസ്വാന്റെ പിതാവ് അബ്ദുൾ ജബ്ബാർ കുളിക്കാട് സ്ഥാപനത്തിലെ ഡ്രൈവറാണ്. റിസ്വാന്റെ മൃതദേഹം അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോർട്ടത്തിനായി കാസർകോട് താലൂക്ക് ആശുപതിയിലേക്കു മാറ്റി. ഏക സഹോദരൻ നാലുവയസുള്ള മുഹമ്മദ് റിയാൻ.

LEAVE A REPLY

Please enter your comment!
Please enter your name here