തോമസ് ജേക്കബ് കണ്ണൂർ
മൂവാറ്റുപുഴ :- വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്കു പരുക്കേറ്റു. പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ മൂവാറ്റുപുഴ ഹോസ്റ്റൽ പടിയിൽ ഇന്ന് രാവിലെ 9.30നാണ് അപകടം. തൊടുപുഴ അൽ അസ്ഹർ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. കാർ താഴ്ചയിലേയ്ക്കു മറിഞ്ഞതാണ് അപകടത്തിന്റെ ഗൗരവം വർധിപ്പിച്ചത്.





