Home Daily news വാർത്താ:-പെന്തെക്കോസ്തു ഐക്യ കൺവെൻഷൻ; തിരുവല്ല ഉണർവ് 2024 ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് WME കരിയം...

വാർത്താ:-പെന്തെക്കോസ്തു ഐക്യ കൺവെൻഷൻ; തിരുവല്ല ഉണർവ് 2024 ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് WME കരിയം പ്ലാവ് കൺവെൻഷൻ തിയതി മാറ്റി.

0

വാർത്താ:- N.S. നെല്ലിക്കുന്നം

തിരുവല്ല :- മലങ്കരയുടെ മടിത്തട്ടായ തിരുവല്ലായിൽ 2024 ജനുവരി 7 മുതൽ 14 വരെ നടത്താനിരിക്കുന്ന ഐക്യ പെന്തെക്കോസ്തു കൺവെൻഷന് എല്ലാ പിൻതുണയും വാഗ്ദാനം ചെയ്തു കൊണ്ട് WME ദൈവസഭ രംഗത്തു വന്നു. 75 വർഷം പൂർത്തീയാക്കുന്ന കരിയം പ്ലാവ് WME ജനറൽ കൺവെൻഷൻ (ജൂബിലി കൺവെൻഷൻ) നിശ്ചയിച്ചിരുന്ന ഇതേ തിയതി മാറ്റിവച്ചു കൊണ്ട് പതിനായി രങ്ങൾ പങ്കെടുക്കുന്ന കരിയം പ്ലാവ് കൺവൻഷൻ വിശ്വാസികളടക്കംതിരുവല്ല ഉണർവ് 2024 ന്റെ വമ്പിച്ച വിജയത്തിന് വേണ്ടി പ്രവർത്തിക്കും മെന്ന് WME ചെയർമാൻ പാസ്റ്റർ OM രാജു കുട്ടി പറഞ്ഞു. മാറ്റി വച്ച കരിയം പ്ലാവ് കൺവെൻഷൻ 2024 ജനുവരി 15 മുതൽ 21 വരെ നടക്കും. ഇന്നലെ (20/8/23) തിരുവല്ല കുറ്റപ്പുഴ AG. സാഭയിൽ ചേർന്ന ഉണർവ് 2024 ന്റെ നേതൃത്വ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യത മനുഷ്യന് സൃഷ്ടിപ്പാൻ കഴിയില്ല അത് ദൈവത്തിന്റെ സമയത്ത് സംഭവിക്കുന്നതാണ്. ഇത് ദൈവത്തിന്റെ സമയമാണ് പാസ്റ്റർ ജേക്കബ് ജോണിന് ദൈവം നൽകിയ ആത്മ ഭാരം ഐക്യത സംഭവിക്കുന്നതിന് ദൈവം നിർണ്ണയിച്ച സമയമാണിതെന്ന് തിരിച്ചറിഞ്ഞ് നാം ഒറ്റക്കെട്ടായി അത് ഏറ്റടുക്കണമെന്ന് പാസ്റ്റർ OM രാജുക്കുട്ടി ആഹ്വാനം ചെയ്തു. പാസ്റ്റർ ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഗ്ലാഡ് സൺ ജേക്കബ് കോട്ടയം നേതൃത്വം നൽകി. വിവിധ സഭകളുടെ പ്രതിനിധികൾ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here