തോമസ് ജേക്കബ് കണ്ണൂർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ സർവകലാശാല കളിലും ആർത്തവാവധി. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കൂടാതെ, പതിനെട്ട് വയസ് തികഞ്ഞ വിദ്യാർഥിനികൾക്ക് പരമാവധി അറുപത് ദിവസത്തെ പ്രസവാവധിയും അനുവദിച്ചു.
കുസാറ്റിലും കേരള സാങ്കേതിക സർവകലാശാലയിലും വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിച്ചുകൊണ്ട് തീരുമാനമുണ്ടായതിന് പിന്നാലെയാണ് എല്ലാ സർവകലാശാലകളിലും ആർത്തവാവധിയും പ്രസവാവധിയും അനുവദിക്കാൻ സർക്കാർ തീരുമാനമെടുത്തത്. മന്ത്രി ആർ. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ സർവകലാശാലകളിലും ഇത് ബാധകമാകും. പതിനെട്ട് വയസ് തികഞ്ഞ എല്ലാ വിദ്യാർഥികൾക്കും അറുപത് ദിവസത്തെ പ്രസവാവധി അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
വിദ്യാർഥിനികൾക്ക്
ആർത്തവാവധി യുൾപ്പെടെ ഹാജർ 73 ശതമാനം ആയി നിശ്ചയിച്ചുകൊണ്ടാണ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. സർവകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതി സർക്കാർ കൊണ്ടുവരും. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ നിലവിൽ 75 ശതമാനം ഹാജരാണ് വേണ്ടത്. ആർത്തവാവധി പരിഗണിച്ച് 73 ശതമാനം ഹാജരുണ്ടെങ്കിലും വിദ്യാർഥിനികൾക്ക് പരീക്ഷയെഴുതാമെന്നുള്ള ഭേദഗതി കൊച്ചി സാങ്കേതിക സർവകലാശാല കൊണ്ടുവന്നിരുന്നു. സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്
ഇതിനു പിന്നാലെയാണ് എല്ലാ സർവകലാശാലകളിലും ഇത് നടപ്പിലാക്കിയത്.




