Home Daily news _നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ കിഷോറിന്റെ കുടുംബത്തിന് കൈത്താങ്ങായി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ₹8,93,470/-...

_നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ കിഷോറിന്റെ കുടുംബത്തിന് കൈത്താങ്ങായി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ₹8,93,470/- കൈമാറി._

0

Thomas Jacob Kannur

ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് തൂക്കുക്കുളം സഭ ശുശ്രൂഷകനായിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ എസ്. കിഷോറിന്റെ കുടുംബത്തിനായി കൈകോർത്തു കൊണ്ട് ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ നൽകിയ ആഹ്വാനം അനുസരിച്ചു സാമ്പത്തീക നന്മകൾ നൽകിയ എല്ലാ പ്രിയപ്പെട്ടവർക്കും, സഭകൾക്കും സെൻ്റർ നന്ദി അറിയിക്കുന്നതായി പറഞ്ഞു..
2024 ജൂൺ 22ന് ആലപ്പുഴ സഭയിൽ വെച്ച് നടത്തപ്പെട്ട മാസയോഗത്തിൽ ഐ.പി.സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ & ഡിസ്ട്രിക്ട് ശുശ്രൂഷകനുമായ പാസ്റ്റർ എബ്രഹാം ജോർജ് ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ എൻ. സ്റ്റീഫൻ, പാസ്റ്റർ തോമസ് ചാണ്ടി, പാസ്റ്റർ മനേഷ് വർഗീസ്, ബ്രദർ കെ. ജോയ്, ബ്രദർ സൈമൺ തോമസ് എന്നിവരുടെ സാനിധ്യത്തിൽ പ്രതികാത്മക ചെക്ക് പാസ്റ്റർ എസ്. കിഷോറിന്റെ സഹധർമ്മിണി സിസ്റ്റർ സുരഭി കിഷോറിന് കൈമാറി.
നേരത്തെ അടിയന്തര സഹായമായി ₹28,070 /സെന്റർ ഫണ്ടിൽ നിന്നും, പിന്നീട് ആദ്യഗഡുവായി ഡിസ്ട്രിക്ട് സൺഡേസ്കൂൾ അസോസിയേഷൻ ശേഖരിച്ച ₹90,000/- രൂപയും ഒപ്പം പാസ്റ്റർ സജി കാനഡ നൽകിയ ₹25,000/- വിവിധ ഘട്ടങ്ങളിൽ നൽകിയതുൾപ്പടെ ആകെ ₹8,93,470/- (എട്ട് ലക്ഷത്തി തൊനൂറ്റി മൂവായിരത്തി നാന്നൂറ്റി എഴുപത് രൂപ ) കൈമാറി.
കഴിഞ്ഞ കാലങ്ങളിൽ ജീവകാരുണ്യ, സേവന, സുവിശേഷ പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തനം കാഴ്ച്ചവെച്ച് ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ പ്രവർത്തനങ്ങളെ ഓർത്ത് വീണ്ടും പ്രാർത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here