Home Daily news കുന്നംകുളം യുപിഎഫ് ഇവാഞ്ചിലിസo വിംഗ് പ്രവർത്തനത്തിന് തുടക്കമായി

കുന്നംകുളം യുപിഎഫ് ഇവാഞ്ചിലിസo വിംഗ് പ്രവർത്തനത്തിന് തുടക്കമായി

0

സുനിൽ ഒറ്റപ്പാലം

ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് കുന്നംകുളത്തെയും പരിസരപ്രദേശങ്ങളിലെയും പെന്തക്കൊസ്തു സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കൊസ്തു ഫെല്ലോഷിപ്പിന്റെ ഇവാഞ്ചാലിസം വിങ്ങിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. രാവിലെ 10ന് കുന്നംകുളം പഴയ ബസ് സ്റ്റാന്റിൽ നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര കുന്നംകുളം പരിസര പ്രദേശങ്ങൾ, അഞ്ഞൂർ, ചിറ്റഞ്ഞൂർ ചെറുവത്താനി തുടങ്ങിയ പ്രദേശങ്ങളിൽ വിവിധ സെന്ററുകളിൽ ബോധവത്കരണ സന്ദേശം നൽകി*
യു പി എഫ് കുന്നംകുളം ജനറൽ പ്രസിഡന്റ് പാസ്റ്റർ ലിബിനി ചുമ്മാർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു. ഇവഞ്ചാലിസം വിംഗ് കൺവീനർ പാസ്റ്റർ അജീഷ് കെ മാത്യു ജോയിന്റ് കൺവീനേഴ്സ് പാസ്റ്റേഴ്സ് തോമസ് ചെറിയാൻ, കുര്യാക്കോസ് ചക്രമക്കിൽ, സുനിൽ ഒറ്റപ്പാലം തുടങ്ങിയവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here