Home Daily news *മുത്തേ……ദൈവം എല്ലാം കരുതിക്കൊള്ളും; സംഗീത ആൽബം റവ. പോൾ തങ്കയ്യ വയനാടിനായി സമർപ്പിക്കുന്നു*

*മുത്തേ……ദൈവം എല്ലാം കരുതിക്കൊള്ളും; സംഗീത ആൽബം റവ. പോൾ തങ്കയ്യ വയനാടിനായി സമർപ്പിക്കുന്നു*

0

പ്രിൻസ് മാർക്ക് മാംഗ്ലൂർ

ബാംഗ്ലൂർ : മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ വയനാട് ദുരന്ത ഭൂമിയിൽ ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചെയർമാൻ റവറന്റ് പോൾ തങ്കയ്യ സന്ദർശിച്ചപ്പോൾ ഉറ്റവരും ഉടയവരും വീടും വസ്തുക്കളും നഷ്ടപ്പെട്ടവരുടെ കണ്ണുകളിലെ ദൈന്യത തന്നെ പിടിച്ചുലച്ചു. അതിൽ നിന്നും പരിശുദ്ധാത്മാവ് തനിക്ക് നൽകിയ വരികൾ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസത്തിനായി കുറിച്ചു. നഷ്ടപ്പെട്ടവരുടെ വേദനയിൽ അവർ ഒറ്റയ്ക്ക് അല്ല എന്ന സന്ദേശം കൂടി ഈ ഗാനം നൽകുന്നു. താൻ തന്നെ ചിട്ടപ്പെടുത്തി പാടിയ പാട്ട് അനേകർക്ക് ആശ്വാസമാകും എന്നതിന് യാതൊരു സംശയവുമില്ല. ദൈവഹിതമായാൽ 24/8./ 2024 ൽ ഈ സംഗീത ആൽബം റിലീസ് ചെയ്യുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here