തോമസ് ജേക്കബ് കണ്ണൂർ
തമിഴ്നാട്: വാൽപ്പാറയ്ക്കു സമീപം
ആറുവയസ്സുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. എസ്റ്റേറ്റ് തൊഴിലാളികളായ ഝാർഖണ്ഡ് സ്വദേശികളുടെ മകൾ അപ്‌ര ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട് വാൽപ്പാറയ്ക്കടുത്ത് ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. മാതാപിതാക്കളുടെ കൺമുന്നിൽ വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. പുള്ളിപ്പുലി, കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയതായാണ് വിവരം.





