Home Daily news ഐ.പി.സി കേരള സ്റ്റേറ്റ്, പ്രളയ ദുരന്തത്തിൽ വീണ്ടും സഹായ ഹസ്തവും മായി രംഗത്ത്.

ഐ.പി.സി കേരള സ്റ്റേറ്റ്, പ്രളയ ദുരന്തത്തിൽ വീണ്ടും സഹായ ഹസ്തവും മായി രംഗത്ത്.

0

വാർത്ത: എന്നെസ് നെല്ലിക്കുന്നം

ദൗത്യങ്ങൾ മറന്നു പോകാത്ത ഐ.പി.സി സഭാ നേതൃത്വങ്ങൾ . വീണ്ടും സഹായ ഹസ്തങ്ങൾ നിട്ടി ദുരന്ത ഭൂമിയിലേക്ക് ..
കേരളക്കരയിൽ അടിക്കടി ഉണ്ടാകുന്ന മഹാമാരികൾ നിമിത്തം കഷ്ടപ്പെട്ടവരേയും ബുദ്ധിമുട്ട് അനുഭവിച്ചവരേയും, കോവിഡ് രോഗത്താൽ ഭാരപ്പെട്ടവരേയും . കോവിഡ് രോഗത്താൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും സാമ്പത്തിക സഹായങ്ങൾ നൽകി സാന്ത്വനമേകാൻ ഐ.പി.സി കേരള ഘടകo മുന്നിലായിരുന്നു. എപ്പോഴല്ലാം നമ്മുടെ നാട്ടിൽ ദുരന്തം കലി തുള്ളിയപ്പോൾ അപ്പൊഴല്ലാം വേണ്ടപ്പെട്ടവരെ മാറോട് ചേർത്തണച്ച ചരിത്രമെ ഐ.പി.സി യ്ക്കുള്ളൂ.കഴിഞ്ഞ ദിവസം ഉരുൾ പൊട്ടലിലും,മലവെള്ളത്തിന്റെ ഒഴുക്കിൽ വീട് ഒലിച്ച് പോയ പാസ്റ്ററിനെ ഫോണിൽ വിളിച്ച് ആശ്വാസം നൽകി പ്രാഥമിക ആവശ്യത്തിന് അടിയന്തിര സഹായം എത്തിച്ചത് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയാണ്. ഇതും മറ്റുള്ളവർ എത്തുന്നതിന് മുൻപ് .ഇതിനോടകം മുണ്ടക്കയത്ത് പല വിശ്വാസികൾക്കും സാമ്പത്തിക സഹായം എത്തിച്ചതും സ്റ്റേറ്റ് ഘടകമാണ്. പുത്രീക സംഘടനയായ പി.വൈ പി.എ തിരുവനന്തപുരം മേഖലയുടെ സേവനത്തിന്റെ അമരക്കാരൻ തിരുവനന്തപുരത്തിന്റെ സ്വന്തം ദാനിയേലാണ്.. ദൗത്യങ്ങൾ മറക്കാത്ത നേതൃത്വമാണ് ഐ.പി.സി.യുടേത്.

പി.വൈ പി.എ. പ്രവർത്തനത്തിലൂടെ പടിപടിയായി വളർന്നു വന്ന ഐ.പി.സി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ തിരുവനന്തപുരം മേഖല പി.വൈ പി.എ പ്രവർത്തകരെ ദുരന്ത ഭുമിയായ മുണ്ടക്കയത്തേക്ക് പ്രാർത്ഥിച്ച് അയക്കുന്നു.

ഐ.പി.സി. കേരള സ്റ്റേറ്റ്, നേതൃത്വം സംസ്ഥാനത്ത് പ്രളയ ബാധിത പ്രദേശം സന്ദർശിക്കും

കഴിഞ്ഞ 19 – ന് ഐ.പി.സി.കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് കൂടി എടുത്ത തിരുമാന പ്രകാരം, വർഷങ്ങളുടെ അദ്ധ്വാന ഫലങ്ങൾ പ്രകൃതി കവർന്നെടുത്ത കുടുംബങ്ങൾക്ക്(വിശ്വാസ കുടുംബാംഗങ്ങൾക്ക്) ചെയ്യുവാൻ കഴിയാവുന്ന സഹായ പദ്ധതികൾ പ്ലാൻ ചെയ്തു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് സ് ദുരന്ത ഭമിയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചു. ഐ.പി.സിയെ അപകീർത്തപ്പെടുത്തുന്ന വാർത്തകൾ വിശ്വാസ സമൂഹം തള്ളി കളയുമെന്നുo പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here