ജി.എം തിരുവനന്തപുരം
സഭയിൽ നിന്നും സമൂഹത്തിലേക്ക് എന്ന ആപ്ത വാക്യവുമായി പ്രവർത്തനം ആരംഭിച്ച വിമൻസ് കൗൺസിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ പ്രവർത്തന നേട്ടങ്ങളുമായി 2022-24 ലേക്കുള്ള സ്റ്റേറ്റ് ഭാരവാഹികളേയും, ജില്ലാ, യൂണിറ്റ് തല ഭാരവാഹികളേയും തെരെഞ്ഞെടുത്തു.
കോവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലും, അനേകർക്ക് താങ്ങും തണലുമായി ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും, ഓൺ ലൈൻ മീറ്റിങ്ങുകളിലൂടെയും ക്രിസ്തുവിന്റെ സുവിശേഷം അനേകരിൽ എത്തിക്കുവാനും വിമൻസ് കൗൺസിൽ പ്രതിജ്ഞാബദ്ധരായി സമൂഹത്തിന്റെ മുൻ നിരയിൽ തന്നെ നിലകൊള്ളുന്നു. ശക്തരായി പ്രവർത്തിക്കുവാൻ മനസ്സുള്ള, ആത്മനിറവും പ്രാപിച്ച സഹോദരിമാർ മുൻ നിരയിൽ നിന്നു പ്രവർത്തിക്കുന്നു. വേൾഡ് ക്രിസ്ത്യൻ കൗൺസിലിന്റെ പുത്രികാ സംഘടനായായി പ്രവർത്തിച്ചു വരുന്ന വിമൻസ് കൗൺസിൽ പുതുതായി സിസ്റ്റർ
[1/ മോളി ഫിലിപ്പിനെ സ്റ്റേറ്റ് വൈസ് പ്രസിഡന്റായും കോട്ടയം ജില്ലയുടെ ഈ വർഷത്തെ ഭാരവാഹികളോടൊപ്പം പുതുതായി സിസ്റ്റർ മിനി തോമസിനെ ജില്ലാ സെക്രട്ടറിയായും, പബ്ലിസിറ്റി കൺവീനറായി സിസ്റ്റർ മോളി ജോണിനേയും തെരെഞ്ഞെടുത്തു.
ജില്ലാ, യൂണിറ്റ് തലങ്ങളിൽ അനുഗ്രഹിക്കപ്പെട്ട രീതിയിൽ വിമൻസ് കൺസിലിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നു.




