Home Daily news പടക്കപ്പൽ. ആലപ്പുഴ ബീചിൽ എത്തിച്ചു

പടക്കപ്പൽ. ആലപ്പുഴ ബീചിൽ എത്തിച്ചു

0

ന്യൂസ് :- തോമസ് ജേക്കബ് കണ്ണൂർ

ആലപ്പുഴ തുറമുഖ മ്യൂസിയത്തിൽ സ്ഥാപിക്കുന്നതിനുള്ള പടക്കപ്പൽ ആലപ്പുഴ ബീച്ചിൽ എത്തിച്ചു. ഇന്ത്യൻ നാവികസേനയുടെ ഡി കമ്മീഷൻ ചെയ്ത ഫാസ്റ്റ് അറ്റാക് ക്രാഫ്റ്റ് ഇൻഫാക് ടി-81 എന്ന കപ്പലാണ് റോഡ് മാർഗ്ഗം ബീച്ചിൽ എത്തിച്ചത്.

രാത്രി 11.30 ഓടെയാണ് പടക്കപ്പൽ റെയിൽവെ ലെവൽ ക്രോസ് കടന്നത്. ഇതിനായി റെയിൽവെ വൈദ്യുതി ലെവൽ ക്രോസ്ലൈൻ ഓഫാക്കിയിരുന്നു. ബൈപ്പാസിലൂടെ പ്രവേശിക്കാൻ ദേശീയപാതാ വിഭാഗം അനുമതി നൽകാതിരുന്നതിനാൽ രണ്ടാഴ്ചയിലധികം കൊമ്മാടിയിൽ കാത്തുകിടന്ന കപ്പൽ ഒടുവിൽ നഗരത്തിലൂടെയാണ് ബീച്ചിലേയ്ക്ക് എത്തിച്ചത്. നാളെ ബീച്ചിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് പടക്കപ്പൽ സ്ഥാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here