ന്യൂസ്:- തോമസ് ജേക്കബ് കണ്ണൂർ
ആലപ്പുഴ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ ചന്തിരൂർ സഭയിലെ അംഗം അരൂർ തച്ചാറ വീട്ടിൽ ബ്രദർ ജോമോന്റെ ഭാര്യ സിസ്റ്റർ എസ്തർ ജോമോൻ (27 വയസ്സ്) മെയ് 18 ഞാറാഴ്ച്ച രാവിലെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റ്റോറസ് ലോറിക്കടിയിൽപ്പെട്ട് മരണമടഞ്ഞു.
ഞാറാഴ്ച്ച രാവിലെ വിശുദ്ധ ആരാധനയിൽ സംബന്ധിക്കുവാൻ പോകുമ്പോൾ തുറവൂരിൽ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം സംഭവിച്ചത്. വിവാഹം കഴിഞ്ഞിട്ട് ആറ് മാസം ആയതേയുള്ളു.
സംസ്കാരം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അരൂർ സഭാ സെമിത്തെരിയിൽ മെയ് 20 ചൊവ്വാഴ്ച (ഇന്നലെ) നടത്തപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.




