Home Daily news *സുവിശേഷകൻ ജോർജ്ജ് പീറ്റർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം 28 ന്*

*സുവിശേഷകൻ ജോർജ്ജ് പീറ്റർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം 28 ന്*

0

വാർത്ത: – കെ റ്റി ജോസഫ് പാലക്കാട്

പാലക്കാട്: ചിറ്റൂർ പ്രശസ്ത ഗാനരചയിതാവും പ്രഭാഷകനും എഴുത്തുകാരനും ബ്രദറൺ സഭാ സുവിശേഷകനുമായിരുന്ന ജോർജ് പീറ്റർ ചിറ്റൂർ താൻ പ്രിയം വെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു എറണാകുളം ജില്ലയിൽ പാമ്പക്കുട ഗ്രാമത്തിൽ പുത്തൻ പുരയ്ക്കൽ പീടികയിൽ പത്രോസ് -ഏലിയാമ്മ ദബതികളുടെ മകനായി 1941ൽ ജോർജ് പീറ്റർ ജനിച്ചു യാക്കോബായ സമുദായക്കാരനായിരുന്ന തൻെറ പിതാവ് ചെറുപ്പത്തിൽ തന്നെ ഈ വിശ്വാസ ജീവിതം ആരംഭിച്ചു പിന്നീട് ഒരു സുവിശേഷകൻ ആയി മാറുകയും ചെയ്തു പിതാവിന്റെ പ്രവർത്തന മേഖലയായിരുന്ന കുന്ദംകുളം, കോഴിക്കോട്, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ആയിരുന്നു ബാലൃകാലം ബാലൃം മുതൽ സാഹിത്യത്തിൽ താല്പര്യം ഉണ്ടായിരുന്നു തൻെറ 18 വയസ്സിൽ ആദ്യമായി വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ദേവ….. എന്നു തുടങ്ങുന്ന സ്തുതി ഗീതം എഴുതി ഒരു സുവിശേഷകൻ ആകണമെന്ന അതിയായ ആഗ്രഹം ഹൃദയത്തിൽ ഉണ്ടായിരുന്നു തുടർന്ന് ബൈബിൾ സ്കൂളിൽ ചേർന്നു ദൈവ വചനം പഠിച്ചു തുടർന്ന് വയനാട് ആയിരുന്നു ആദ്യനാളുകളിൽ പ്രവർത്തിച്ചിരുന്നത് 1967ൽ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് എന്ന ഗ്രാമത്തിൽ ദൈവീക നിയോഗത്തിൽ വയനാട് ജില്ലയിൽ നിന്നും പടിയിറങ്ങി തുടർന്ന് 1971ൽ ചിറ്റൂർ എന്ന സ്ഥലത്ത് താമസവും പ്രവർത്തനവും മാറ്റി 50 വർഷത്തിൽ അധികം യേശു ക്രിസ്തുവിന്റെ സുവിശേഷാങ്കണത്തിൽ ധീര പോരാളിയായി കർത്താവിനു വേണ്ടി വിവിധ നിലകളിൽ പോരാടി ഈ കാലയളവിൽ വിവിധങ്ങളായ കഷ്ടതകളിൽ കൂടി കടന്നു പോകേണ്ടി വന്നിട്ടുണ്ട് ആ അനുഭവത്തിൽ നിന്ന് ദൈവ ഭക്തന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന ചിന്തകൾ ദൈവം കൊടുത്തു അതിൽ നിന്നു ഉടലെടുത്ത150തിൽപ്പരം ക്രിസ്തീയ ഗാനങ്ങൾ എഴുതുവാൻ ഇടയായി ഈ ഗാനങ്ങൾ ഒരു ക്രിസ്തു വിശ്വാസിയുടെ ഏതു സാഹചരൃത്തിൽ കൂടി കടന്നു പോയാലും ക്രിസ്തുവിലുള്ള പ്രതീക്ഷകളെ ഉറപ്പിക്കുന്ന ഗാനങ്ങളായിരുന്നു ഈ ലോകത്തിൽ ദൈവം കൊടുത്ത സുഖ ദുഃഖ സമ്മിശ്രമായ ജീവിതത്തിന് 2025 ജൂൺ 24ന് 9 മണിക്ക് ഇനി അക്കരെ നാട്ടിൽ കോടിക്കണക്കിന് വിശുദ്ധരോടെത്ത് ഒരുമിച്ചു കാണാം എന്ന പ്രത്യാശയോടെ ഈ ഭക്തന്റെ ഈ ലോക ജീവിതത്തിനു തിരശീല വീണു പ്രിയ ജോർജ് പീറ്ററിന്റെ വേർപാടിൽ ഗോസ്പൽ മിറർ (ജീ എം ) മീഡിയയുടെ എല്ലാവിധ പ്രാർത്ഥനയും ദു:ഖവും പ്രത്യാശയും അറിയിക്കുന്നു
സംസ്കാര ശുശ്രൂഷകൾ 28-6-2025 ന് രാവിലെ 9 മണിക്ക് പാലക്കാട് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ബ്രദറൺ സെമിത്തേരിയിൽ നടക്കും
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്.

LEAVE A REPLY

Please enter your comment!
Please enter your name here