Home Daily news കത്തോലിക്ക സ്‌കൂളില്‍​ ദേവീവിഗ്രഹം ​സ്​ഥാപിക്കണമെന്ന് വി.എച്ച്‌​.പിയുടെ​ ഭീഷണി

കത്തോലിക്ക സ്‌കൂളില്‍​ ദേവീവിഗ്രഹം ​സ്​ഥാപിക്കണമെന്ന് വി.എച്ച്‌​.പിയുടെ​ ഭീഷണി

0

ജി.എം ന്യൂസിന്‌ വേണ്ടി തിരുവനന്തപുരത്തു നിന്നും സുന്ദരേശൻ പോത്തൻകോട്

സാത്ന: സരസ്വതീ ദേവിയുടെ വിഗ്രഹം സ്കൂളില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ കത്തോലിക്കാ സ്‌കൂളിന് വിശ്വ ഹിന്ദു പരിഷത്തിന്‍റയും (വി.എച്ച്‌.പി) ബജ്‌റംഗ്ദളിന്‍റെയും ഭീഷണി.

15 ദിവസത്തിനുള്ളില്‍ വിഗ്രഹം സ്ഥാപിക്കണമെന്നാണ് ആവശ്യം. സാത്‌ന സീറോ മലബാര്‍ രൂപതയുടേതാണ് സ്‌കൂള്‍.

സാത്‌നയിലെ ക്രൈസ്റ്റ്​ ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന്‍ ചിറ്റൂപറമ്ബിലിനെയാണ്​ 30 അംഗ വി.എച്ച്‌​.പി, ബജ്‌റംഗ്ദള്‍ സംഘം ഭീഷണിപ്പെടുത്തിയത്​. ഈ ആവശ്യമുന്നയിച്ച്‌​ സംഘടന കത്ത്​ നല്‍കി. കത്തു സ്വീകരിച്ചതായി എഴുതി നല്‍കണമെന്ന് ഇവര്‍ നിര്‍ബന്ധിച്ചതായും അങ്ങനെ എഴുതിക്കൊടുത്തതായും മാനേജര്‍ പറഞ്ഞു. 15 ദിവസത്തിനകം ദേവീവിഗ്രഹം സ്‌കൂളില്‍ സ്ഥാപിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ്​ നല്‍കി.

നേരത്തെ സരസ്വതീദേവിയുടെ വിഗ്രഹം നിലനിന്നിരുന്ന സ്​ഥലത്താണ്​ സ്​കൂള്‍ നിര്‍മിച്ചതെന്ന്​ അക്രമിസംഘം അവകാശപ്പെട്ടു. എന്നാല്‍, സ്‌കൂള്‍ നിര്‍മ്മിച്ചിട്ട് 49 വര്‍ഷമായെന്നും ഇന്നുവരെ ആരും ഇത്തരം ഒരവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും ഫാ. ചിറ്റൂപറമ്ബില്‍ പറഞ്ഞു. ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്‍റ്​ നിയമപരമായ സംരക്ഷണം തേടി അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മധ്യപദേശില്‍ കത്തോലിക്കാ സ്‌കൂളിന്​ നേരെ ഈ വര്‍ഷം ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന രണ്ടാമത്തെ ഭീഷണിയാണ്​ ഇത്​. ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് ഛത്തര്‍പൂര്‍ ജില്ലയിലെ ഖജുരാഹോ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്‍റ്​ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലും സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് അംഗവുമായ സിസ്റ്റര്‍ ഭാഗ്യയ്‌ക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ തിരക്കഥയനുസരിച്ച്‌​ പൊലീസ് കേസെടുത്തിരുന്നു. മതം മാറിയാല്‍ കൂടുതല്‍ ശമ്ബളം തരാമെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്ന് ഒരു മുന്‍ അധ്യാപിക നല്‍കിയ പരാതിയിലായിരുന്നു കേസ്. രോഗബാധിതനായ ഭര്‍ത്താവ് യേശുവിനോട് പ്രാര്‍ത്ഥിച്ചാല്‍ സുഖം പ്രാപിക്കുമെന്ന് കന്യാസ്ത്രീ പറഞ്ഞതായും പരാതിയില്‍ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here