Home breaking news ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിൽപുതിയ നിയമനങ്ങൾ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിൽ
പുതിയ നിയമനങ്ങൾ

0

GP കുറ്റിച്ചൽ


മുളക്കുഴ :2026 ജൂൺ 16 ചെയ്യാഴ്ച മുളക്കുഴയിൽ നടന്ന സ്റ്റേറ്റ് കൗൺസിലിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജിയാണ് പുതിയ  നിയമനങ്ങൾ പ്രഖ്യാപിച്ചത്..
സൺഡേസ്കൂൾ പ്രസിഡൻ്റായി പാസ്റ്റർ സജി എബ്രഹാമും,പാസ്റ്റേഴ്സ് വെൽഫെയർ ബോർഡ് ഡയറക്ടറയി പാസ്റ്റർ പി.എ ജെറാൾഡും,  പ്രയർ ബോർഡ് ഡയറക്ടറായി പാസ്റ്റർ അലക്സ് എബ്രഹാമും,ക്രഡൻഷ്യൻ ബോർഡ് ഡയറക്ടറായി പാസ്റ്റർ പ്രെയ്സ് തോമസുമാണ് പുതിയതായി നിയമിക്കപ്പെട്ടത്.

പാസ്റ്റർ സജി എബ്രഹാം ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൗൺസിൽ മെമ്പറായും തിരുവല്ല സെൻ്റർ പാസ്റ്ററായും തിരുവല്ല ടൗൺ സഭാ ശുശ്രൂഷകനായും പ്രവർത്തിക്കുന്നു നിലവിൽ ചാരിറ്റി & പാസ്റ്റേഴ്സ് വെൽഫയർ ബോർഡ് ഡയറക്ടർ ആയി പ്രവർത്തിച്ചു വരികയാണ്. വൈ.പി.ഇ മുൻ സ്റ്റേറ്റ് പ്രസിഡന്റാണ്.
ഭാര്യ;ജോമോൾ സജി,  മക്കൾ:എൽവിൻ,  ആൽവിൻ

പാസ്റ്റർ പി.എ ജെറാൾഡ്
ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൗൺസിൽ മെമ്പറും
കൊല്ലം സെന്റർ ശുശ്രൂഷകനും  കൊല്ലം ടൗൺ ചർച്ചിന്റെ പാസ്റ്ററുമാണ്.വൈ പി. ഇ പ്രസിഡണ്ട് , ഹോം മിഷൻ ഡയറക്ടർ പദവികൾ വഹിച്ചിട്ടുണ്ട്.ദൈവ സഭാ കേരളാ സ്റ്റേറ്റ് കൗൺസിൽ മുൻ ജോയിന്റ് സെക്രട്ടറിയാണ്.
ഭാര്യ:ഷെറിൻ ജെറാൾഡ്
മക്കൾ:ജോഷിൻ ജെറാൾഡ്,
ജെഫിൻ ജെറാൾഡ്,
ജോഹാൻ ജെറാൾഡ്

പാസ്റ്റർ അലക്സ് എബ്രഹാം ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൗൺസിൽ മെമ്പറും പത്തനംതിട്ട ഈസ്റ്റ് സെൻ്റർ ശുശ്രൂഷകനും മണ്ണാറക്കുളഞ്ഞി സഭാ പാസ്റ്ററുമാണ്.
ഭാര്യ; ജിജി അലക്സ്
മക്കൾ; ജോയൽ അലക്സ്  ,ജോയന്നാ അലക്സ് .
പാസ്റ്റർ പ്രെയ്സ് തോമസ്
ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൗൺസിൽ മെമ്പറും
അടൂർ ടൗൺ സെൻ്ററിൻ ശാലേംപുരം സഭാ ശുശ്രൂഷകനുമാണ്.
ഭാര്യ:ബ്ലസി പ്രയ്സ്
മക്കൾ;ബെസലേൽ പ്രയ്സ്
ഗിഫ്‌റ്റസൺ പ്രയ്സ് .

LEAVE A REPLY

Please enter your comment!
Please enter your name here