G.P കുറ്റിച്ചൽ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് സൺഡേസ്കൂൾ പ്രസിഡൻ്റായി പാസ്റ്റർ സജി എബ്രഹാം നിയമിതനായി. മുളക്കുഴിയിൽ നടന്ന സ്റ്റേറ്റ് കൗൺസിലിൻ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജിയാണ് പുതിയ പ്രസിഡൻ്റിനെ നിയമിച്ചത്. പാസ്റ്റർ വി.പി. തോമസ് സ്ഥാനം ഒഴിഞ്ഞ ഒഴിവിലേക്കാണ് പാസ്റ്റർ സജി ഏബ്രഹാമിനെ നിയമിച്ചത്.
ദൈവ സഭയുടെ വൈ.പി.ഇ പ്രസിഡണ്ട്, സ്റ്റേറ്റ് കൗൺസിൽ മെമ്പർ, പാസ്റ്റേഴ്സ് വെൽഫെയർ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ, എന്നീ വിവിധ തലങ്ങളിൽ പ്രവർത്തന മികവ് പുലർത്തിയിട്ടുണ്ട്. ഇപ്പോൾ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൗൺസിൽ മെമ്പറായും തിരുവല്ല സെൻ്റർ പാസ്റ്ററായും തിരുവല്ല ടൗൺ സഭാ ശുശ്രൂഷകനുമായി പ്രവർത്തിക്കുന്നു.
കേരള പെന്തക്കോസ്ത് ചരിത്രത്തിൽ 100 വർഷങ്ങൾ പിന്നിട്ട ദൈവ സഭയുടെ സൺഡേ സ്കൂൾ പ്രസ്ഥാനത്തിന് പുത്തൻ ദിശാബോധം നൽകുവാൻ പാസ്റ്റർ സജി എബ്രഹാമിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.




