ജി.പി കുറ്റിച്ചൽ
കാട്ടാക്കട പാസ്റ്റേഴ്സ് അസോസിയേഷന്റെ രക്ഷാധികാരിയായി പാസ്റ്റർ പി കെ യേശുദാസ് അവർകളെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന എക്സിക്യൂട്ടീവ് അഡ്വൈസറി ബോർഡ് അംഗങ്ങളുടെ മീറ്റിംഗിൽ വെച്ചാണ് ഈ തീരുമാനം ഉണ്ടായത്. കാട്ടാക്കട താലൂക്കിലെ ദൈവദാസന്മാരുടെ ഐക്യതയ്ക്കും ആത്മീയ ഉന്നമനത്തിന് മുൻതൂക്കം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന പ്രസ്തുത പ്രസ്ഥാനത്തിലെ അഡ്വൈസറി ബോർഡ് അംഗങ്ങളായ പാസ്റ്റർ തോമസ് (NICOG ) പാസ്റ്റർ വിജയകുമാർ(IPC) പാസ്റ്റർ സതീഷ് നെൽസൺ(INZA) പാസ്റ്റർ ബാബു ജോസഫ് (COG) പാസ്റ്റർ പി ശശി (COG KOTTARAKKARA)എന്നിവർ ചേർന്നാണ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിധ്യത്തിൽ രക്ഷാധികാരിയായി കാട്ടാക്കട അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകൻ കൂടിയായ പ്രിയ ദൈവദാസനെ തെരഞ്ഞെടുത്തത്.
KPA പ്രസിഡന്റ് പാസ്റ്റർ സന്തോഷ് കുമാർ അവർകളുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ജോയിൻ സെക്രട്ടറി പാസ്റ്റർ റെജി എം. ആർ.സ്വാഗത പ്രസംഗം നടത്തി. സംഘടനയുടെ ജനറൽ സെക്രട്ടറിയായ പാസ്റ്റർ ജി പി നിശ്ചൽ റോയ് പ്രസ്ഥാനത്തിന്റെ ഉദ്ദേശശുദ്ധിയും പ്രവർത്തന രീതികളെയും കുറിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ ഇ. എസ്. ജോസ് കൃതജ്ഞത രേഖപ്പെടുത്തി അഡ്വൈസറി ബോർഡ് അംഗങ്ങളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും കേൾക്കുകയും അതിനു മറുപടിയായി പാസ്റ്റർ ബോസ് ഡേവിഡ് സംസാരിക്കുകയും ചെയ്തു. ജോയിൻ സെക്രട്ടറി പാസ്റ്റർ ബൈജു,പബ്ലിസിറ്റി കൺവീനർ പാസ്റ്റർ അജീഷ്,കൺവീനർമാരായ പാസ്റ്റർ ശലോമോൻ, പാസ്റ്റർ അജി ഗബ്രിയേൽ, പാസ്റ്റർ എച്ച്.റോബർട്ട് , ചാരിറ്റി കൺവീനർമാരായ പാസ്റ്റർ ആൽബി, പാസ്റ്റർ സജികുമാർ, മ്യൂസിക് കൺവീനറായ പാസ്റ്റർ വിജിരാജ് ഇവാഞ്ചലിസം ബോർഡ് കൺവീനർ ആയ പാസ്റ്റർ എ സി ശാമുവേൽ, എക്സിക്യൂട്ടീവ് അംഗം പാസ്റ്റർ വിനോദ് കെ ജോസഫ്. എന്നിവർ സന്നിഹിതരായിരുന്നു.





