Home Daily news അസംബ്ലീസ് ഓഫ് ഗോഡ് തെക്കൻമേഖല കൺവെൻഷൻ ഡിസംബർ 9 വ്യാഴം മുതൽ

അസംബ്ലീസ് ഓഫ് ഗോഡ് തെക്കൻമേഖല കൺവെൻഷൻ ഡിസംബർ 9 വ്യാഴം മുതൽ

0

വാർത്ത…… അരുൺ ഡാനിയേൽ പേയാട്

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് തെക്കൻ മേഖല കൺവെൻഷൻ ഡിസംബർ 9 മുതൽ 12 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9 വരെ തിരുമല എ ജി സഭയിൽ നടക്കും.

എ. ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് പാസ്റ്റർ പി. എസ്. ഫിലിപ്പ് , മുൻ സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവൽ, എ. ജി സതേൺ ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് പാസ്റ്റർ എൻ പീറ്റർ , എ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ട്രഷറർ പാസ്റ്റർ എ. രാജൻ, പാസ്റ്റർ കെ.ജെ. തോമസ് കുമളി എന്നിവർ പ്രസംഗിക്കും.

ചർച്ചിന്റ 3 നിലകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന വേദി കൂടാതെയുള്ള രണ്ടു വേദികളിൽ LED സ്ക്രീൻ വഴിയാകും മീറ്റിംഗ് കാണാൻ കഴിയുന്നത്. പാസ്റ്റർ ജോബിൻ എലിശ, പാസ്റ്റർ സാം റോബിൻസൺ ബ്രദർ.ആശിഷ് എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. മേഖല ഡയറക്ടർ പാസ്റ്റർ പി.കെ ജോസിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ ക്രമീകരണങ്ങൾ നടക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here