Home Daily news ഐ.പി.സി ഓൺലൈൻ സണ്ടേസ്കൂൾ ക്ലാസുകൾ സമാപിച്ചു. അധ്യാപകരെ ആദരിച്ചു

ഐ.പി.സി ഓൺലൈൻ സണ്ടേസ്കൂൾ ക്ലാസുകൾ സമാപിച്ചു. അധ്യാപകരെ ആദരിച്ചു

0

ന്യൂസ് – ഷാജി വർഗീസ് കലയപുരം

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ സണ്ടേ സ്കൂൾസ് അസോസിയേഷനു ചരിത്രനേട്ടമൊരുക്കിയ ഓൺലൈൻ ക്ലാസുകൾ സമാപിച്ചു.
നഴ്സറി മുതൽ 15-ാം ക്ലാസു വരെയുള്ള 17 ക്ലാസുകളിലെ 360 എപ്പിസോഡുകളിലായി മൂന്നു ലക്ഷത്തോളം വ്യൂസ് ഉണ്ടായിരുന്നു. ഏഴായിരത്തിലധികം പേർ ചാനൽ സബ്സ്ക്രൈബ് ചെയ്തു.
കോവിഡ് ലോക്ക്ഡൗൺ സമയത്ത് അനേകം കുഞ്ഞുങ്ങൾ വളരെ സന്തോഷത്തോടും, താൽപര്യത്തോടും, ജാഗ്രതയോടും കൂടെ വീടുകളിൽ ഇരുന്ന് ക്ലാസുകളിൽ പങ്കെടുത്തു.
2021 ജൂലൈ നാലിനു തുടങ്ങി നവംബർ 14 നു സമാപിച്ചു.
ഡിസംബർ 11 നു തിരുവല്ലയിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ ഡയറക്ടർ ബ്രദർ കുര്യൻ ജോസഫ് അധ്യക്ഷത വഹിച്ച് സന്ദേശം നൽകി. ജനറൽ സെക്രട്ടറി പാസ്റ്റർ ജോസ് തോമസ് ജേക്കബ് സ്വാഗതവും ട്രഷറർ ബ്രദർ അജി കല്ലുങ്കൽ നന്ദിയും അറിയിച്ചു. ക്ലാസുകളെടുത്ത അധ്യാപകർ അവരുടെ അനുഭവങ്ങൾ പങ്കിട്ടു. 18 അധ്യാപകരെ മെമൻ്റോ നൽകി ആദരിച്ചു.
ഡിസംബർ 12നു കേരളത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ വാർഷീക പരീക്ഷ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here