Home Daily news ബൈക്കിൽ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ മീൻ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

ബൈക്കിൽ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ മീൻ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

0

ഷാജിവർഗ്ഗീസ് കലയപുരം

ബൈക്കിൽ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ മീൻ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

കൊല്ലം
ബൈക്കിൽ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ മീൻ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചാത്തന്നൂര്‍ താഴം വടക്ക് കളിയാക്കുളം സഫ്‌നവില്ലയില്‍ (കുഞ്ചിവീട്ടില്‍) സജീന (48)യാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഭര്‍ത്താവ് സലിം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ​വെള്ളി പകൽ 1.45ന് എസ്‌പി ഓഫീസ് റെയിൽവേ മേൽപ്പാലത്തിൽ ഡിസിസി ഓഫീസിനു മുൻവശത്താണ് അപകടം. തിരുവനന്തപുരത്ത് മീൻ ഇറക്കിയശേഷം പാരിപ്പള്ളിയിലെ ഐസ് പ്ലാന്റിൽനിന്ന് ഐസുമായി കോളേജ് ജങ്ഷൻ ഭാഗത്തുനിന്ന് വാടികടപ്പുറത്തേക്കുവന്ന ലോറിയാണ് ഇടിച്ചത്. വേ​ഗത്തിൽ ബൈക്കിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സജീന റോഡിലേക്ക് തെറിച്ചുവീണു. ലോറിയുടെ പിൻഭാ​ഗത്തെ ചക്രങ്ങള്‍ തലയിൽ കയറിയിറങ്ങിയതായി നാട്ടുകാർ പറഞ്ഞു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ലോറി ഡ്രൈവര്‍ അഞ്ചല്‍ സ്വദേശി അനില്‍കുമാറി (47)നെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. സജീനയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ ചാത്തന്നൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ. മക്കള്‍: സനോഫര്‍ (ഖത്തർ), സനീര്‍, സഫ്‌ന. മരുമകള്‍: സബ്‌നം.

LEAVE A REPLY

Please enter your comment!
Please enter your name here