Home Daily news ആറ്റിങ്ങൽ സെന്റർ ഇവാഞ്ചലിസം ബോർഡ്; ക്രിസ്തുമസ് സന്ദേശ യാത്രയും , ഏകദിന കൺവെൻഷനും നാളെ

ആറ്റിങ്ങൽ സെന്റർ ഇവാഞ്ചലിസം ബോർഡ്; ക്രിസ്തുമസ് സന്ദേശ യാത്രയും , ഏകദിന കൺവെൻഷനും നാളെ

0

വാർത്ത :- സാം വഴയില

ഐ.പി.സി ബാലരാമപുരം യഹോവ നിസ്സി . സഭയും, ഐ.പി.സി ആറ്റിങ്ങൾ സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ (24/12/21) രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ക്രിസ്തുമസ് സന്ദേശ റാലിയും ഏകദിന കൺവെൻഷനും നടക്കും. സാമൂഹ്യ വിപത്തുകൾക്കെതിരേയുള്ള ബോധവത്ക്കരണ മാണ് പ്രധാന ലക്ഷ്യം. വൈകിട്ട് 6 മണി മുതൽ ചാലിയോട് തലയൽ ബാലരമ പുരത്തു വച്ചാണ് ഏകദിന കൺവെൻഷൻ നടക്കുന്നത്. ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വിൽസൺ ഹെൻട്രി ഉൽഘാടനം ചെയ്യുന്ന മീറ്റിംഗിൽ , സെന്റർ വൈസ് പ്രസിഡണ്ടും, പി വൈ പി.എ തിരുവനന്തരം മേഖല പ്രസിഡന്റും മായ പാസ്റ്റർ ജയിംസ് യോഹന്നാൻ മുഖ്യ സന്ദേശം നൽകും . ആത്മീയ ആരാധനകൾക്ക് IPC ആറ്റിങ്ങൽ സെന്റർ ക്വയർ നേതൃത്വം നൽകുന്നു. യേ ഹോവ നിസ്സി സഭയ്ക്കുവേണ്ടി ബ്രദർ ബാബു, ബ്രദർ ഷാജി ജോസഫും ,ആറ്റിങ്ങൾ സെന്റർ ഇവാഞ്ചിലിസം ബോർഡിനു വേണ്ടി പാസ്റ്റർ ബിജോയ് റ്റെറ്റസ്, പാസ്റ്റർ ആൻസൺ അഗസ്റ്റിൽ എന്നിവരും നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here