Home Daily news ഐ.പി.സി 98-ാം മത് ജനറൽ കൺവെൻഷന്റെ ഒരുക്കങ്ങൾ കുമ്പനാട്ട് ആരംഭിച്ചു

ഐ.പി.സി 98-ാം മത് ജനറൽ കൺവെൻഷന്റെ ഒരുക്കങ്ങൾ കുമ്പനാട്ട് ആരംഭിച്ചു

0

ന്യൂസ് റിപ്പോർട്ട്:- തോമസ് ജേക്കബ് കണ്ണൂർ

കുമ്പനാട് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ 98 മത് ജനൽ കൺവൻഷൻ 2022 ജനുവരി 16-23 വരെ സഭ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ആരോഗ്യ

വകുപ്പിന്റെയും മാണ്ഡങ്ങൾ പാലിച്ചും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചും മൈതാനത്ത് നിശ്ചിത എണ്ണം ആളുകളെ പ്രവേശിപ്പിക്കും. ജനറൽ പ്രസിഡന്റ് പാസ്റ്റർ വൽസൻ എബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിക്കും. എല്ലാദിവസവും വൈകിട്ട് 5.30 മുതൽ 8 വരെ രാത്രിയോഗങ്ങൾ നടക്കും. രാവിലെ 9.30 മുതൽ 12 വരെയാണ് പകൽ യോഗങ്ങൾ വ്യാഴം രാവിലെ സഹോദരി സമ്മേളനവും

വെള്ളി രാവിലെ ഉപവാസ പ്രാർത്ഥനയും, ശനി രാവിലെ യുവജന സമ്മേളനങ്ങളും നടക്കും. 23 രാവിലെ 9.30ന് നടക്കുന്ന സഭായോഗത്തോടും പൊതുയോഗത്തോടും കൂടി കൺവൻഷൻ സമാപിക്കും. മറ്റ് യോഗങ്ങളും ഈ വർഷം ഉണ്ടായിരിക്കുന്നതല്ല.

വിവിധ യോഗങ്ങളിൽ ജനറൽ കൗൺസിൽ ഭാരവാഹികളും വിവിധ സ്റ്റേറ്റ് / ജിയൻ ഭാരവാഹികളും പ്രസംഗിക്കും. കൺവൻഷൻ ക്വയറിനോടൊപ്പം വിവിധ നായകസംഘങ്ങളും ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. യേശുവിനെ കാണും” (യോഹ 12:21) എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. യോഗങ്ങൾ സൂം പ്ലാറ്റ്ഫോമിലും വിവിധ സാമൂഹ്യ മാധ്യമങ്ങളിലും ടി ചാനലുകളിലും തൽസമയം സംപ്രേഷണം ചെയ്തു.കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിവിധ സബ് കമ്മറ്റികളെ നവംബർ 17 ന് കൂടിയ ഐ.പി.സി. ജനറൽ കൗൺസിൽ തെരഞ്ഞെടുത്തു. പാസ്റ്റർ വിൽസൻ ജോസഫ് (പ്രയർ), പാസ്റ്റർ സാം ജോർജ്(പബ്ലിസിറ്റി 5 മീഡിയ), കേണൽ വി.ഐ. ലൂക്ക് (വിജിലൻസ്), ബ്രദർ എൻ സി ബാബു (റിസപ്ഷൻ), പാസ്റ്റർ വൽസൻ ഏബ്രഹാം (സിക്ക്), പാസ്റ്റർ കെ. കോശി, ബ്രൻ രാജു പൊന്നോലിൽ രജിസ്ട്രേഷൻ), ബ്രദർ (ട്രാൻസ്പോർട്ടേഷൻ), ഡോ. ജോർജ് തോമസ് (ഡിക്കൽ). ഐ.പി.സി ജനറൽ കൗൺസിൽ ഭാരവാഹികളായ പാസ്റ്റർ വൽസൻ എബ്രാഹാം (ജനറൽ പ്രസിഡന്റ്),പാസ്റ്റർ വിൽസൻ ജാസഫ് (വൈസ് പ്രസിഡ്) പാസ്റ്റർ സാം ജോർജ്ജ് (ജനറൽ സെക്രട്ടറി), ബ്രദർമുളമൂട്ടിൽ (ട്രഷറർ) എന്നിവർ കൺവൻഷന് നേതൃത്വം വഹിക്കും. സാഹചര്യങ്ങൾ അനുകൂലമാകുന്നതിനും കൺവൻഷൻ അനുഗ്രഹമാകുന്നതിനും എല്ലാവരുടേയും പ്രാർത്ഥനയും പിന്തുണയും അർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here