Home Daily news ഒമാനിൽ ശക്തമായ മഴ തുടരുന്നു.; വെള്ളപാച്ചിലിൽ അകപ്പെട്ട 35 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി

ഒമാനിൽ ശക്തമായ മഴ തുടരുന്നു.; വെള്ളപാച്ചിലിൽ അകപ്പെട്ട 35 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി

0

വാർത്ത:- സുന്ദരേശൻ പോത്തൻകോട്

ഒമാനിൽ ശക്തമായ മഴ തുടരുന്നു; വെള്ളപ്പാച്ചിലിൽ അകപ്പെട്ട 35 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി
മസ്കറ്റ്: ഇന്ന് രാവിലെ മുതൽ പെയ്യുന്ന ശക്തമായ മഴ മൂലം ബൗഷർ വിലായത്തിലെ അൽ ഗൂബ്ര പ്രദേശത്ത് രൂപപ്പെട്ട വെള്ളപ്പാച്ചിലിൽ അകപ്പെട്ട മുപ്പത്തി അഞ്ചു പേരെ മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ടീമുകൾ രക്ഷപ്പെടുത്തി.
രക്ഷപ്പെട്ടവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു.
മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിലിൽ വാദികൾ നിറഞ്ഞൊഴുകി. റോഡുകളിൽ വെള്ളം കയറിയത് മൂലം വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിന്റെയും ഇടിയോട് കൂടി പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. മുസന്ദം, തെക്ക് വടക്ക് ബത്തിന, മസ്കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിലാണ് കനത്ത മഴ പെയ്തത്. ഒമാൻ സിവിൽ ഡിഫൻസ് സമതിയും റോയൽ ഒമാൻ പോലീസും രാജ്യത്തിന്റെ വടക്കൻ ഗവർണറേറ്റിലുള്ള ജനങ്ങളോട് ജാഗ്രത പുലർത്തുവാൻ ആവശ്യപ്പെട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here