Home Daily news ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ (സി.എം.എ.)നിലവിൽ വന്നു

ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ (സി.എം.എ.)നിലവിൽ വന്നു

0

ജി.എം ന്യൂസ് തിരുവനന്തപുരം

ക്രിസ്തീയ വാർത്ത വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർ ശരിയായ പത്ര ധർമ്മം എന്തെന്ന് പൊതു സമൂഹത്തിന് വെളിപ്പെടുത്തി കൊടുക്കുക, പുതിയ ക്രൈസ്തവ എഴുത്തുകാരെ വളർത്തിയെടുക്കുക മീഡിയാ രംഗത്ത് പക്ഷപാതപരമായ പ്രവണതകളേയും, അഴിമതികളെയും അനീതികളെയും,നിർമാർജ്ജനം ചെയ്യുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളോടു കൂടി രൂപീകരിക്കപ്പെട്ട
താണ് സി.എം എ . ക്രിസ്തീയ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരും ക്രിസ്തീയ രചയിതാക്കളുംമയ 18 വയസിന് മുകളിൽ പ്രായമുളള ക്രൈസ്തവ വിശ്വാസികളായ , സഭാ വെത്യാസമില്ലാതെ ഏവർക്കും അംഗത്വം എടുക്കാവുന്ന ഒരു അസോസിയേഷനാന്ന് സി.എം എ . അംഗത്വമെടുക്കുന്നവർക്ക് ഐ ഡി കാർഡും , ഗവൺമെന്റ് അംഗീകരിക്കപ്പെട്ട പ്രസ് കാർഡും , വാഹനങ്ങളിൽ പതിക്കുവാനുള്ള സ്റ്റിക്കറുക്കും. ഒരു വർഷത്തേക്കുള്ള സൗജന്യ ഇൻസുറൻസ് എന്നിവ കൾ ലഭ്യമായിരിക്കും. കേരളത്തിൽ 500 രൂപയാണ് പ്രവേശന ഫീസ്.ആഗോള തലത്തിലാണ് ഇതിന്റെ പ്രവർത്തന പരിധിയെന്നും സംഘാടകർ പറഞ്ഞു. ചെയർമാൻ : പാസ്റ്റർ തോമസ് കുര്യൻ (യൂ എസ് എ) ഐ.പി.സി.
പ്രസിഡന്റ് : പാസ്റ്റർ പോൾ സുരേന്ദ്രൻ .(ജി.എം മീഡിയാ) ഐ.പി സി.
വൈസ് പ്രസിഡന്റ് :പാസ്റ്റർ.. റോയി ചെറിയാൻ (ശാരോൺ)
സെക്രട്ടറി : പാസ്റ്റർ ബോബൻ ക്ലീറ്റസ് (ഐ.പി.സി.)
ജോ : സെക്രട്ടറി : പാസ്റ്റർ ജി.പി. നിശ്ചൽ റോയി( ചർച്ച് ഓഫ് ഗോഡ്) ട്രഷറാർ: പാസ്റ്റർ.. ജോൺസൺ ശാമുവേൽ(ഐ.പി.സി)
എക്സിക്യൂട്ടിവ് അംഗങ്ങൾ
പാസ്റ്റർ പി.സി.ജോസഫ് ( ഐ.പി.സി.)
പാസ്റ്റർ വർഗീസ് ഉതുപ്പ് 🙁 ഐ.പി.സി.) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ . അമേരി ക്കൻ കോഡിനേറ്ററായി പാസ്റ്റർ മാത്യൂസ് ഇട്ടി (യു എസ് എ ) യേയും തെരെഞ്ഞെടുത്തു. വിവിധ സഭകളിൽ നിന്നും വരുന്നവരെ സ്വീകരിക്കുമെന്നും, യഥാർത്ഥ പത്ര ധർമ്മത്തിൽ ഉറച്ച് നിന്ന് നൂതന പദ്ധതികൾക്ക് രൂപം നൽകുമെന്നും . സംഘാടകർ ജി എമ്മിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here