ഷെർജൻ എം ഷൈൻ
തിരുവനന്തപുരം: കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് റെയില്‍വേയുടെ നടപടി.
തിരുവനന്തപുരം ഡിവിഷൻ
1) നാഗർകോവിൽ – കോട്ടയം അൺറിസർവ്ഡ് എക്സ്പ്രെസ്സ് (no.16366).
2) കോട്ടയം – കൊല്ലം അൺറിസർവ്ഡ് എക്സ്പ്രെസ്സ് (no.06431).
3) കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രെസ്സ് (no.06425)
4) തിരുവനന്തപുരം – നാഗർകോവിൽ
അൺറിസർവ്ഡ് എക്സ്പ്രെസ്സ് (no.06435)
പാലക്കാട് ഡിവിഷൻ
1) ഷൊർണ്ണൂർ – കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രെസ്സ് (no.06023)
2) കണ്ണൂർ – ഷൊർണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രെസ്സ് (no.06024)
3) കണ്ണൂർ – മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രെസ്സ് (no.06477).
4) മംഗളൂരു – കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രെസ്സ് (no.06478)
5) കോഴിക്കോട് – കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രെസ്സ് (no.06481).
6) കണ്ണൂർ – ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രെസ്സ് (no.06469)
7) ചെറുവത്തൂർ – മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രെസ്സ് (no.06491)
8) മംഗളൂരു – കോഴിക്കോട് എക്സ്പ്രെസ് (no.16610)




