ഷാജിവർഗ്ഗീസ് കലയപുരം
മലയാളി നേതൃത്വം കൊടുക്കുന്ന വിദ്യാഭ്യാസ ആപ്പായ ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസ്സി.
മെസി ബൈജൂസുമായി കരാറൊപ്പിട്ടതായി വെള്ളിയാഴ്ച രാവിലെയാണു പ്രഖ്യാപിച്ചത്. ബൈജൂസ് രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെസ്സിയുമായുള്ള കരാര്‍.ഇനി മുതല്‍ ബൈജൂസിന്റെ വിദ്യാഭ്യാസ ക്യാംപെയ്നുകളില്‍ മെസ്സിയും പങ്കെടുക്കും.
ബൈജൂസിന്റെ ജഴ്സി ധരിച്ച് ഖത്തര്‍ ലോകകപ്പിലെ അല്‍ റിഹ്ല പന്തും പിടിച്ചുള്ള മെസ്സിയുടെ ചിത്രവും പുറത്തുവന്നു. ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മെസ്സിയെ അംബാസഡറായി ബൈജൂസ് പ്രഖ്യാപിച്ചത്.




