വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം
കോട്ടയം:കോട്ടയം മേഖലാ പി.വൈ.പി.എ ക്ക് പുതിയ ഭാരവാഹികൾ.
കോട്ടയം:കോട്ടയം മേഖലാ പി.വൈ.പി.എ ജനറൽ ബോഡി
15-05-2022 ഞായറാഴ്ച ഐ.പി.സി പെനിയേൽ മണർകാട് ചർച്ചിൽ വെച്ച് 2022-2025 വർഷങ്ങളിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡൻറ് ആയി പാസ്റ്റർ. ഷാൻസ് ബേബി, വൈസ് പ്രസിഡൻറ്മാരായി ബ്രദർ. ജോഷി ജോസഫ് സാം , ബ്രദർ.ഫിലിപ്പ് ജെയിംസ്, സെക്രട്ടറിയായി ബ്രദർ.ജെബിൻ ജെയിംസ്, ജോയിൻറ് സെക്രട്ടറിമാരായി പാസ്റ്റർ ഷിജോ ജോൺ, പാസ്റ്റർ സന്തോഷ് പി. ആർ,ട്രഷററായി ബ്രദർ. സാം പ്രസാദ്, പബ്ലിസിറ്റി കൺവീനറായി ബ്രദർ. ജുബിൻ സി കുര്യൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
IPCകേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ ബെന്നി പുള്ളോലിക്കൽ ഇലക്ഷൻ കമ്മീഷനായും , ബ്രദർ. ജോൺ മാത്യു, ബ്രദർ സഞ്ജു എബ്രഹാം എന്നിവർ റിട്ടേണിങ് ഓഫീസർമാരായും പ്രവർത്തിച്ചു. ബ്രദർ. എം. യു. സജി പള്ളം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മേഖല ഭാരവാഹികൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ഐ പി സി കാഞ്ഞിരപ്പള്ളി സെൻറർ വൈസ് പ്രസിഡൻറ് പാസ്റ്റർ സി.സി.പ്രസാദ് മണർകാട് ആശംസ അറിയിക്കുകയും ചെയ്തു.




