വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം
ടി പി എം പുനലൂർ ശുശ്രൂഷകൻ ബ്രദർ റോബിൻ ചാക്കോ റോയ് നിര്യാതനായി.
പുനലൂർ: ദ പെന്തക്കോസ്തു മിഷൻ പുനലൂർ സെന്റർ സഭയുടെ സഹ ശുശ്രൂഷകൻ ബ്രദർ റോബി ചാക്കോ റോയ് [34 ]കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായായീരുന്നു. സംസ്കാരം 2022 മെയ് ബുധനാഴ്ച രാവിലെ 10ന് ടി പി എം സഭയുടെ നേതൃത്വത്തിൽ,ശുശ്രൂഷക്ക് ശേഷം പ്ലാച്ചേരി സെമിത്തേരിയിൽ സംസ്ക്കരിക്കും. പരേതൻ ആലുവ-ചൊവ്വര മുടയൻ കാവിൽ റോയി-ആലീസ് ദമ്പതികളുടെ മൂത്ത മകനാണ്. ചെന്നൈ ഇരുമ്പല്ലിയൂരിൽ സുവിശേഷ വേലക്ക് തുടക്കം കുറിച്ച റോബിൻ കഴിഞ്ഞ ഒരു വർഷമായി പുനലൂർ സെന്റെർ സഭയുടെ സഹ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.
സഹോദരങ്ങൾ: റോഷൻ [സൗദിഅറേബിയ ],അക്സ സജയ് [യു കെ]




