Home Daily news പി വൈ പി.എ ; , പ്ലാറ്റിനം ജൂബിലി സംഗമത്തിന് അനുഗ്ര സമാപ്തി ;ഐ.പി.സി കേരള...

പി വൈ പി.എ ; , പ്ലാറ്റിനം ജൂബിലി സംഗമത്തിന് അനുഗ്ര സമാപ്തി ;ഐ.പി.സി കേരള സ്റ്റേറ്റ് ഭാരവാഹികളെ ആദരിച്ചു

0

തോമസ് ജേക്കബ് കണ്ണൂർ

കുമ്പനാട് : 2022 ആഗസ്റ്റ് 30ന് ആലുവ യു.സി കോളേജിന്റെ സമീപമുള്ള ബെഥേൽ ഗോസ്പൽ സെന്ററിൽ നടന്ന ആത്മീക സംഗമത്തിൽ ഐപിസി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്ജ് അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി തോമസ് പ്ലാറ്റിനം ജൂബിലി വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നിർവഹിച്ചു.

പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം അറിയിച്ചു. ഡോ. ബ്ലെസ്സൻ മേമന സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഒപ്പം ഐപിസി കേരളാ സ്റ്റേറ്റ് ഭാരവാഹികളെ ആദരിച്ചു.
പി.വൈ.പി.എ സ്നേഹക്കൂട് പദ്ധതിയുടെ ആദ്യഘട്ടമായി നിർമ്മാണം പൂർത്തീകരിച്ച രണ്ട് ഭവനങ്ങളുടെ താക്കോൽ കൈമാറ്റം ഐപിസി സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്ന നിൽ പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ഐപിസി സംസ്ഥാന ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, ഐപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി & കൗൺസിൽ അംഗമായ പെരുമ്പാവൂർ സെന്റർ ശുശ്രുഷകനുമായ പാസ്റ്റർ എം.എ തോമസ്, നേര്യമംഗലം സെന്റർ ശുശ്രുഷകൻ പാസ്റ്റർ സണ്ണി മാത്യു, അങ്കമാലി സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജൻ ചുനക്കര, ഐപിസി സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബ്രദർ റോബിൻ ആർ. ആർ, ബ്രദർ ജോബി എബ്രഹാം, ബ്രദർ ബേസിൽ ബേബി എന്നിവരും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ലോക്കൽ, സെന്റർ പി.വൈ.പി.എ പ്രവർത്തകരും പങ്കെടുത്തു.
കേരള സ്റ്റേറ്റ് പി.വൈ.പി.എ യും പാസ്റ്റർ സിജു കെ. തോമസിന്റെ നേതൃത്വത്തിൽ എറണാകുളം മേഖല പി.വൈ.പി.എയും ക്രമീകരണങ്ങൾക്ക് ചുമതല വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here