വാർത്താ:- എൻ എസ് നെല്ലിക്കുന്നo
സൂററ്റ്:-ഗുജറാത്ത്,സൂററ്റ് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം സജി സാമുവേൽ (53) ഏപ്രിൽ 28ാം തിയതി കർത്താവിൽ നിദ്ര പ്രാപിച്ചു. സിംഗപ്പൂർ – മലേഷ്യയ്ക്ക് സമീപം ബ്രൂണ എന്ന രാജ്യത്തിൽ തന്റെ ജോലി സ്ഥലത്തു വച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്ക്കാരം മേയ് 8 തിങ്കളാഴ്ച രാവിലെ സൂററ്റ് സി.എൻ ഐ ചർച്ച് ഹാളിൽ ശുശ്രൂഷ ആരംഭിച്ച് സൂററ്റ്, ഗോത്തലവാടി കാതർഗാം സെമിത്തേരിയിൽ .
കേരളത്തിൽ ചെങ്ങന്നൂർ ചെറിയ നാട് ഐ.പി.സി ഗിൽഗാൽ സഭയിൽ പാസ്റ്റർപോൾ സുരേന്ദ്രൻ വിശ്വാസത്തിൽ കൊണ്ടുവന്ന കുടുംബമാണ് ..
ഭാര്യ: മിനി സജി. മക്കൾ : ജോഷ്യാ സജി.( ലിജിൻ), ജീവൻ സജി.. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക. ജി.എം മീഡിയായുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.




