വാർത്താ .. എൻ.എസ് നെല്ലിക്കുന്നം
തിരുവനന്തപുരം :- നാലാഞ്ചിറ ഐ.പി.സി ജയോ ഝവം വർഷിപ്പ് സെന്റെറിന്റെ ആഭിമുഖ്യത്തിൽ ഏഴ് ദിന ഉപവാസപ്രാർത്ഥനയും, ഉണർവ് യോഗങ്ങളും 17 മുതൽ 23 വരെ ദിവസവും രാവിലെ 10 മുതൽ 1 മണി വരെയും വൈകിട്ട് 6 മുതൽ 8.30 വരെയും നാലാഞ്ചിറ ബെനഡിക്ട് നഗർ ജയോഝവം വർഷിപ്പ് സെന്ററിൽ നടക്കും. പാസ്റ്ററന്മാരായ റ്റെറ്റസ് ജെ പോങ്ങുംമൂട്, ലിജു ഡാനിയേൽ മാവേലിക്കര, മാത്യൂ കെ വർഗീസ് തൃശൂർ, ബൈജു ഉപ്പുതറ, ബിജു മാത്യു ഇടമൺ , സജു മാവേലിക്കര എന്നിവർ വചന ശുശ്രുഷകൾ നിർവഹിക്കും. വിക്റ്ററി ഫീസ്റ്റ് ഗാനശുശ്രൂഷകൾ നടത്തും. സഭ സിനിയർ പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ആത്മീയ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.





