വാർത്ത:.എൻ എസ് നെല്ലിക്കുന്നു
ഐ.പി.സി. തിരുവനന്തപുരം താബോർ സഭയുടെ ആഭിമുഖ്യത്തിൽ 80 വയസ് കഴിഞ്ഞ 22 താബോർ സഭാംഗങ്ങളെ ആദരിച്ചു. സഭാ പ്രസിഡന്റ് പാസ്റ്റർ വി.പി. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച ആദരവ് യോഗത്തിൽ ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് മുഖ്യ അതിഥിയായിരുന്നു.
ഇത്തരമൊരു ആദരവ് പ്രക്രിയ ഒരു ലോക്കൽ സഭ നടത്തുന്നത് വളരെ വിരളമാണ്. ജീവകാരുണ്യ പ്രവർത്തനത്തിലും തിരുവനന്തപുരം മേഖലയിൽ താബോർ സഭ മുൻപന്തിയിലാണ്. 22 പ്രായാധിക്യമുള്ളവരെ കൂടാതെ സഭാംഗമായ ദൂരദർശൻ ഡയറക്ടർ ജനറൽ ബ്രദർ രാജു വർഗീസ്, താബോർ സഭയിൽ നിന്നും ഐ.പി സി സ്റ്റേറ്റ് കൗൺസിൽ അംഗമായി മേഖലയിൽ നിന്നും വിജയിച്ച കൗൺസിൽ മെബറും , സ്റ്റേറ്റ് തീരദേശ മിഷൻ സെക്രട്ടറിയായി നിയമിതനായ, സഭാ സെക്രട്ടറിയും മായ ബ്രദർ ബിനു വി ജോർജ്ജ് എന്നിവരേയും ആദരിച്ചു. പ്രസ്തുത യോഗത്തിൽ വച്ച് ഡോക്ടർ സാബു ജോൺ രചിച്ച കൊരിന്ത്യാ ലേഖന വ്യാഖ്യാന ഗ്രന്ഥം പാസ്റ്റർ കെ.സി തോമസ്, ഡോക്ടർ സാജു ജോസഫിന് നൽകി കൊണ്ട് പ്രകാശന കർമ്മം നടന്നു. പാസ്റ്റർ വി.പി. ഫിലിപ്പ്, പി.ജി മത്തായി സാർ, പാസ്റ്റർ KS ചാക്കോ ബ്രദർ ഫിലിപ്പോസ് ജോർജ്ജ്, ബ്രദർ എബ്രഹാം ശാമുവേൽ , Dr സാബു ജോൺ, ബ്രദർ രാജു വർഗീസ് . ജി. യോഹന്നാൻ , ജി.റ്റി ശാമുവേൽ , സിസ്റ്റർ ലിസി ജോയ് സിസ്റ്റർ ബിനു യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.





