Home Daily news ജി.എം മെഗാ ബൈബിൾ ക്വിസ്; സമ്മാനദാനവും, ആദരിക്കലും 24 ന്

ജി.എം മെഗാ ബൈബിൾ ക്വിസ്; സമ്മാനദാനവും, ആദരിക്കലും 24 ന്

0

വാർത്ത: ജി.എം തിരുവനന്തപുരം

തിരുവനന്തപുരത്തിന്റെ ശബ്ദമായ ജി.എം മീഡിയായുടെ ആഭിമുഖ്യത്തിൽ നടത്തിയ OMR ബൈബിൾ ക്വിസ് വിജയികളുടെ സമ്മാനദാനവും, സർട്ടിഫിക്കേറ്റ് വിതരണവും ,ജി.എം മിനിസ്ടീസ് ഉത്ഘാടനവും , ഐ.പി.സി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗങ്ങളെയും, കർത്തൃശുശ്രുഷയിൽ അര നൂറ്റാണ്ട് പൂർത്തീകരിച്ചവരെയും, കവല പ്രസംഗകരേയും, ജി.എം ന്യൂസിന്റെ മികച്ച പ്രവർത്തകരേയും ആദരിക്കലും . 24 ന് വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ 8 മണി വരെ ഉച്ചക്കട, പയറ്റു വിള ഐ.പി.സി. ഹെ ബ്രോൻ സഭാ ആഡിറ്റോറിയത്തിൽ നടക്കും. ജി.എം മിഡിയ ചീഫ് എഡിറ്റർ ജി.പി കുറ്റിച്ചൽ അദ്ധ്യക്ഷത വഹിക്കും. ഐ.പി.സി കേരള സ്റ്റേറ്റ് പ്രഡിഡന്റ് പാസ്റ്റർ കെ.സി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, ഐ.പി സി ശ്രീലങ്ക റിജിയൻ പ്രസിഡന്റ് പാസ്റ്റർ വൈ ജോൺസൻ , ക്ഷണിക്കപ്പെട്ട മറ്റ് ദൈവദാസന്മാർ ദൈവ വചനപ്രഘോഷണവും, ആശംസകളും അറിയിക്കും. ഈ മീറ്റിംഗിലേക്ക് ഏവരേയും ക്ഷണിക്കുന്നു. വിശദ വിവരത്തിന്, 9562305 308, 9446979226.

LEAVE A REPLY

Please enter your comment!
Please enter your name here