Home Daily news *ഐപിസി കുമളി സെൻ്റർ കൺവൻഷൻ ഫെബ്രു. 7 ന് ആരംഭിക്കും.

*ഐപിസി കുമളി സെൻ്റർ കൺവൻഷൻ ഫെബ്രു. 7 ന് ആരംഭിക്കും.

0

Sunilottapalam

കുമളി : ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കുമളി സെൻ്റർ 33-ാമത് കൺവൻഷൻ ഫെബ്രുവരി 7 ബുധൻ മുതൽ11 ഞായർ വരെ ചക്കുപള്ളം പഞ്ചായത്ത് ആറാം മൈൽ മൈതാനത്ത് നടക്കും.
ബുധൻ വൈകിട്ട് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ഐ കുര്യൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ കെ.ജെ തോമസ് കുമളി, പാസ്റ്റർ വർഗ്ഗിസ് എബ്രഹാം റാന്നി എന്നിവർ രാത്രി യോഗങ്ങളിലും വെള്ളി പകൽ സോദരി സമാജം മീറ്റിംഗിൽ സിസ്റ്റർ റീജ ബിജു കൊട്ടാരക്കര, ശനി പകൽ സണ്ടേസ്കുൾ, പി വൈ പി എ മീറ്റിംഗിൽ പാസ്റ്റർ തോമസ് മാത്യു ചാരുവേലി, ഞായറാഴ്ച സംയുക്ത സഭായോഗത്തിൽ പാസ്റ്റർ. കെ.സി തോമസ് എന്നിവരും പ്രസംഗിക്കും യെരുശലേം വോയ്‌സ് ഏഴംകുളം സംഗീതശുശ്രുഷ നിർവ്വഹിക്കും. വിവരങ്ങൾക്ക് പാസ്റ്റർ സി.വി. എബ്രഹാം (പബ്ലിസിറ്റി കൺവീനർ)- 9446861352

LEAVE A REPLY

Please enter your comment!
Please enter your name here